Quantcast

കുട്ടിക്രിക്കറ്റെന്നാല്‍ കാടനടികളുടെ ലോകം മാത്രമല്ലെന്ന് ആംല

MediaOne Logo

admin

  • Published:

    4 Jun 2018 4:54 PM GMT

കുട്ടിക്രിക്കറ്റെന്നാല്‍ കാടനടികളുടെ ലോകം മാത്രമല്ലെന്ന് ആംല
X

കുട്ടിക്രിക്കറ്റെന്നാല്‍ കാടനടികളുടെ ലോകം മാത്രമല്ലെന്ന് ആംല

ടൂര്‍ണമെന്‍റിലെ എണ്ണം പറഞ്ഞ രണ്ട് ശതകങ്ങളിലൂടെ. ക്രിക്കറ്റ് ബുക്കുകളില്ലാത്ത ഒരു ഷോട്ടും പരീക്ഷിക്കാതെ തീര്‍ത്തും പരന്പരാഗത ശൈലിയിലാണ് ആംല കൊടുങ്കാറ്റ് എതിരാളികളെ


കുട്ടിക്രിക്കറ്റിന്‍റെ നിര്‍വചനങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ താരം ഹാഷിം ആംല ഇത്തവണ ഐപിഎല്ലില്‍ പുറത്തെടുത്തത്. മെല്ലെപ്പോക്കിന്‍റെ ഈറ്റില്ലമായ ടെസ്റ്റിന് കൂടുതല്‍ അനുയോജ്യനെന്ന ലേബല്‍ ചുമന്നാണ് ആംല ഇത്തവണ പഞ്ചാബിനായി പാഡണിഞ്ഞത്. ആവേശത്തിരയിളക്കം ആവശ്യമായ ഓപ്പണറുടെ റോളില്‍ ഈ പരന്പരാഗത ശൈലിക്കാരന്‍ എത്രത്തോളം അനുയോജ്യനായിരിക്കുമെന്ന ആശങ്ക പ്രകടമാക്കിയവരില്‍ ക്രിക്കറ്റ് വിദഗ്ധരും ഉണ്ടായിരുന്നു. ഇംഗ്ലണ്ടുമായുള്ള ഏകദിന പരന്പരക്കായി തീരികെ നാട്ടിലേക്ക് പറക്കുന്നതിന് മുന്പ് എല്ലാ ആശങ്കകളെയും ആംല കാറ്റില്‍ പറത്തി. ടൂര്‍ണമെന്‍റിലെ എണ്ണം പറഞ്ഞ രണ്ട് ശതകങ്ങളിലൂടെ. ക്രിക്കറ്റ് ബുക്കുകളില്ലാത്ത ഒരു ഷോട്ടും പരീക്ഷിക്കാതെ തീര്‍ത്തും പരന്പരാഗത ശൈലിയിലാണ് ആംല കൊടുങ്കാറ്റ് എതിരാളികളെ വിഴുങ്ങിയതെന്നതാണ് ശ്രദ്ധേയം.

തന്നെപ്പോലെയുള്ള കളിക്കാര്‍ക്കും കുട്ടിക്രിക്കറ്റില്‍ വിനാശം വിതയ്ക്കാന്‍ കഴിയുമെന്ന് ഐപിഎല്‍ തെളിയിച്ചിരിക്കുകയാണെന്ന് താരം പ്രതികരിച്ചു. എല്ലാ പന്തുകളിലും സിക്സറോ ഫോറോ എന്നത് മാത്രമല്ല കുട്ടിക്രിക്കറ്റില്‍ ഒരു ബാറ്റ്സ്മാനെ നിര്‍ണയിക്കുന്ന ഘടകം. 'പച്ചക്കറി'ക്കാരെന്ന വിശേഷിക്കപ്പെടുന്ന തന്നെ പോലെയുള്ള നിരവധി താരങ്ങള്‍ ട്വന്‍റി20യില്‍ കഴിവ് തെളിയിച്ചിട്ടുള്ളത്. വന്യമായ കരുത്ത് മാത്രമല്ല അതിജീവനത്തിന്‍റെ മാര്‍ഗം. മികച്ച ഷോട്ടുകള്‍ പുറത്തെടുത്ത് സന്ദര്‍ഭോചിതമായി ബാറ്റ് വീശിയും റണ്‍മല കെട്ടി ഉയര്‍ത്താം. കൂറ്റനടികളിലൂടെ ബൌളര്‍മാരെ സിക്സറിന് പറത്തുന്നവര്‍ മാത്രമല്ല കുട്ടിക്രിക്കറ്റിലെ താരങ്ങളെന്ന സത്യം ഏവരും അംഗീകരിച്ചു വരികയാണെന്നും താരം പറഞ്ഞു.

പത്ത് മത്സരങ്ങളില്‍ നിന്നും രണ്ട് ശതകങ്ങളും രണ്ട് അര്‍ധശതകങ്ങളും ഉള്‍പ്പെടെ 420 റണ്‍സാണ് ആംല നേടിയത്.

TAGS :

Next Story