Quantcast

രഞ്ജിത് മഹേശ്വരിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍

MediaOne Logo

Khasida

  • Published:

    4 Jun 2018 6:29 PM GMT

രഞ്ജിത് മഹേശ്വരിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍
X

രഞ്ജിത് മഹേശ്വരിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍

ഓസ്ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ യോഗ്യത റൗണ്ട് മത്സരത്തിനിടെയാണ് രഞ്ജിത്ത് മഹേശ്വരിക്ക് പരിക്കേറ്റത്.

പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ദേശീയ ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത് മഹേശ്വരിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. രഞ്ജിത്ത് മഹേശ്വരിയെ കോട്ടയത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ഓസ്ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ യോഗ്യത റൗണ്ട് മത്സരത്തിനിടെയാണ് രഞ്ജിത്ത് മഹേശ്വരിക്ക് പരിക്കേറ്റത്. ശസ്ത്രക്രിയക്കും ശേഷം വീട്ടിലെത്തിയെങ്കിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ ഇങ്ങോട്ടേക്ക് തിരിച്ച് നോക്കികിയില്ല. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് മന്ത്രി നേരിട്ട് തന്നെ വീട്ടിലെത്തി രഞ്ജിത് മഹേശ്വരിയെ കണ്ടത്. രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്ത് നല്കുമെന്നും അറിയിച്ചു.

ആറാഴ്ച്ചത്തെ പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പീന്നിട് ഫിസിയോ തെറാപ്പിക്കും സമയമെടുക്കും. തുടര്‍ന്ന് രണ്ട് മാസമെങ്കിലും വിശ്രമിച്ചതിന് ശേഷം മാത്രമേ രഞ്ജിത്ത് മഹേശ്വരിക്ക് ഇനി കളത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കു.

TAGS :

Next Story