സിക്സറുകളില്‍ ധോണിയാണ് രാജാവ്
സിക്സറുകളില്‍ ധോണിയാണ് രാജാവ്
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 200 സിക്സര്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. ഈ നേട്ടം കൊയ്യുന്ന അഞ്ചാമത്തെ
മഹേന്ദ്ര സിങ് ധോണിയെന്ന താരം ഏകദിന ക്രിക്കറ്റിലേക്കുള്ള തന്‍റെ വരവറിയിച്ചത് കൂറ്റന്‍ സിക്സറുകളിലൂടെയായിരുന്നു. ഇന്ത്യക്ക് ലോക കിരീടം സമ്മാനിച്ച് മുംബൈയിലെ കാണികളുടെ ഇടയിലേക്ക് ധോണിയുടെ ബാറ്റില്‍ നിന്നും പറന്നുയര്‍ന്ന സിക്സര്‍ ക്രിക്കറ്റ് ആരാധകര്‍ എന്നും നെഞ്ചിലേറ്റുന്ന ഒന്നാണ്. ഹെലികോപ്ടര്‍ ഷോട്ട് എന്ന തനത് ശൈലി വികസിപ്പിച്ചെടുത്ത് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാരിലൊരാളായി വളര്‍ന്ന ധോണി സിക്സറുകളുടെ കാര്യത്തില്‍ പുതിയ റെക്കോഡിന് അര്‍ഹനായി. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 200 സിക്സര്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. ഈ നേട്ടം കൊയ്യുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര താരമാണ് ധോണി.
Tennis on a cricket pitch? Expect MS Dhoni to come up with shots like that. This one was a forehand over the ropes...
Posted by Indian Cricket Team on Thursday, January 19, 2017
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 93 റണ്‍സ് എത്തിനില്‍ക്കെ ക്രിസ് വോക്സിനെ സ്ക്വയര്‍ ലെഗിന് മുകളിലൂടെ പറത്തിയാണ് ചരിത്ര നേട്ടം താരം സ്വന്തമാക്കിയത്. മത്സരത്തില്‍ മൂന്ന് സിക്സറുകള്‍ കൂടി പറത്തിയ ധോണി സിക്സര്‍ രാജാക്കന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 351 സിക്സറുകളുമായി പാക് താരം അഫ്രീദിയാണ് പട്ടികയില്‍ ഒന്നാമത്. 270 സിക്സറുകളുമായി ജയസൂര്യയും 238 സിക്സറുകളുമായി ക്രിസ് ഗെയിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Adjust Story Font
16