ടെന്നീസില്‍ അത്യപൂര്‍വ റെക്കോര്‍ഡുമായി നദാല്‍
ടെന്നീസില്‍ അത്യപൂര്‍വ റെക്കോര്‍ഡുമായി നദാല്‍
അമേരിക്കയുടെ ഇതിഹാസ താരങ്ങളിലൊരാളായ ജോണ്‍ മക്കന്‍റോയുടെ റെക്കോര്‍ഡാണ് നദാല്‍ മറികടന്നത്.
ടെന്നീസില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് റാഫേല്‍ നദാല്‍. 50 സെറ്റുകള്‍ തുടര്‍ച്ചയായി ജയിച്ച ആദ്യ ടെന്നീസ് താരമെന്ന ബഹുമതിയാണ് ലോക ഒന്നാം നമ്പര്‍ സ്വന്തമാക്കിയത്. അമേരിക്കയുടെ ഇതിഹാസ താരങ്ങളിലൊരാളായ ജോണ്‍ മക്കന്‍റോയുടെ റെക്കോര്‍ഡാണ് നദാല്‍ മറികടന്നത്.
പരിക്കും മോശം ഫോമും മറികടന്ന് കോര്‍ട്ടില്‍ തിരിച്ചെത്തിയ കളിമണ്‍ കോര്‍ട്ടിന്‍റെ രാജകുമാരന്‍ പുതിയ റെക്കോര്‍ഡുകള്‍ തേടിയുള്ള കുതിപ്പാണ്. മാഡ്രിഡ് ഓപ്പണില്‍ അര്‍ജന്‍റീനയുടെ ഡീഗോ ഷ്വാര്‍ട്സ്മാനെ തോല്‍പ്പിച്ചതോടെയാണ് പുതിയ നേട്ടം ലോക ഒന്നാം നമ്പര്‍ കൂടിയായ ഈ സ്പാനിഷ് താരം സ്വന്തമാക്കിയത്. ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-4 നും വിജയിച്ചാണ് നദാലിന്‍റെ നേട്ടം.
തുടര്‍ച്ചയായി 50 സെറ്റുകള്‍ ജയിച്ച താരങ്ങള്‍ കളിമണ്‍കോര്‍ട്ടിലെന്നല്ല ടെന്നീസില്‍തന്നെയില്ല. 49 കള്‍ നേടിയ അമേരിക്കന്‍ ടെന്നീസ് താരം ജോണ്‍ മക്കന്‍റോയുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. മാഡ്രിഡ് ഓപ്പണില്‍ അവസാന എട്ടിലെത്തിയ നദാല്‍ മാഡ്രിഡിലെ ആറാമത്തെ കിരീടമാണ് ലക്ഷ്യമിടുന്നത്. ക്വാര്‍ട്ടറില്‍ ആസ്ട്രിയയുടെ ഡൊമിനിക് തീമാണ് നദാലിന്‍റെ എതിരാളി.
Adjust Story Font
16