Quantcast

കേരള ഡെര്‍ബിയില്‍ എഫ്‌സികേരള പിന്നില്‍ നിന്നും ജയിച്ചുകയറി

MediaOne Logo

Subin

  • Published:

    6 Jun 2018 5:22 AM GMT

കേരള ഡെര്‍ബിയില്‍ എഫ്‌സികേരള പിന്നില്‍ നിന്നും ജയിച്ചുകയറി
X

കേരള ഡെര്‍ബിയില്‍ എഫ്‌സികേരള പിന്നില്‍ നിന്നും ജയിച്ചുകയറി

പൊരി വെയിലത്തും തിങ്ങി നിറഞ്ഞ കാണികള്‍. കളി കാണാന്‍ ഇയാന്‍ ഹ്യൂമും, ഐഎം വിജയനും റിനോ ആന്റോയും. ആകെ പിറന്നത് അഞ്ച് ഗോളുകള്‍. ഐഎസ്എല്‍ മത്സരം പോലെ തന്നെ ആവേശമായിരുന്നു ഐ ലീഗ് രണ്ടാം ഡിവഷനിലെ കേരള ഡെര്‍ബി.

ഐ ലീഗ് രണ്ടാം ഡിവിഷന്‍ ഫുട്‌ബോളിലെ കേരള ഡെര്‍ബിയില്‍ എഫ്‌സി കേരളക്ക് ജയം. കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് എഫ്‌സി കേരള പരാജയപ്പെടുത്തിയത്. ആദ്യ പകുതി വരെ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു എഫ്‌സി കേരളയുടെ ജയം.

പൊരി വെയിലത്തും തിങ്ങി നിറഞ്ഞ കാണികള്‍. കളി കാണാന്‍ ഇയാന്‍ ഹ്യൂമും, ഐഎം വിജയനും റിനോ ആന്റോയും. ആകെ പിറന്നത് അഞ്ച് ഗോളുകള്‍. ഐഎസ്എല്‍ മത്സരം പോലെ തന്നെ ആവേശമായിരുന്നു ഐ ലീഗ് രണ്ടാം ഡിവഷനിലെ കേരള ഡെര്‍ബി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയമുറപ്പിച്ചു എന്ന് തോന്നിച്ച ഘട്ടത്തില്‍ നിന്നായിരുന്നു എഫ്‌സി കേരളയുടെ തിരിച്ച് വരവ്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ സൂരജ് റാവത്ത് നേടിയ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍.

ആദ്യ ഗോള്‍ നേടാന്‍ എഫ്‌സി കേരളക്ക് 59ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. സന്തോഷ് ട്രോഫി ഹീറോ ജിതിനെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ബാല ഗോളാക്കി മാറ്റി. പിന്നാലെ വി ജി ശ്രേയസിന്റെ മനോഹര ഫിനിഷിങ്. മത്സരം സമനില.

ഇഞ്ചുറി സമയത്ത് ഫ്രീകിക്കില്‍ നിന്ന് ഇ എം അഭിജിത്താണ് എഫ് സി കേരളയുടെ വിജയഗോള്‍ നേടിയത്. വിങ്ങുകളിലൂടെ തലങ്ങും വിലങ്ങും കുതിച്ച എം എസ് ജിതിനാണ് കളിയിലെ താരം.

TAGS :

Next Story