ഇസ്രായേലുമായുള്ള ലോകകപ്പ് സന്നാഹ മത്സരത്തില്‍ നിന്ന് അര്ജന്റീന പിന്‍മാറി
ഇസ്രായേലുമായുള്ള ലോകകപ്പ് സന്നാഹ മത്സരത്തില്‍ നിന്ന് അര്ജന്റീന പിന്‍മാറി
നടപടി ലോകവ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന്: തീരുമാനം ഇസ്രയേലിന് വന്‍ തിരിച്ചടി
ജറുസലേമില്‍ ഇസ്രായേലുമായി നടക്കാനിരുന്ന ലോകകപ്പ് സന്നാഹ ഫുട്ബോള്‍ മത്സരത്തില്‍ നിന്ന് അര്ജന്റീന പിന്‍മാറി. ജറുസലേമിലെ മത്സരത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ടീം ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്ന് പലസ്തീന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇസ്രായേല്‍ ജറുസലേം പിടിച്ചെടുത്തതിന്‍റെ 70 വാര്‍ഷികത്തിലാണ് ജറുസലേമിലെ ടെഡി സ്റ്റേഡിയത്തില്‍ ലോകകപ്പ് സന്നാഹ മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. മത്സരം തങ്ങളോടുളള വെല്ലുവിളിയാണെന്ന് ആരോപിച്ച് വന്‍ പ്രതിഷേധമാണ് പലസ്തീനില്‍ കുറച്ച് ദിവസങ്ങളായി നടന്ന് വരുന്നത്. പ്രതിഷേധങ്ങളുടേയും സംഘര്‍ഷത്തിന്‍റേയും പശ്ചാത്തലത്തില്‍ മത്സരത്തില്‍ നിന്ന് അര്‍ജന്‍റീന ടീം പിന്‍മാറിയെന്ന് അവരുടെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജൂണ്‍ 9 ന് നടക്കുന്ന മത്സരവുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അര്‍ജന്റീനിയന്‍ ടീമിന്‍റെ തീരുമാനം. പക്ഷേ ലയണല്‍ മെസി ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം താരങ്ങള്‍ക്കും ഇതില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് സൂചന. ലയണല്‍ മെസിയുടെ ജഴ്സി കത്തിക്കുമെന്നായിരുന്നു പലസ്തീന്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ നിലപാട്.
അര്‍ജന്‍റീനയിലും ഇസ്രായേലുമായുള്ള മത്സരത്തിനെതിരെ വന്‍ പ്രതിഷേധം നടന്നിരുന്നു. ലോകകപ്പ് മത്സരത്തിലടക്കം തങ്ങളുടെ ടീമിന്‍റെ പിന്തുണ കുറയുമോ എന്ന ആശങ്കയുളളതിനാലാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സൌഹൃദ മത്സരത്തില്‍ നിന്ന് പിന്‍മാറിയ വിവരം ഔദ്യേഗികമായി അര്‍ജന്‍റീന ടീം അറിയിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടന്ന് വരികയാണെന്ന് ഇസ്രായേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അര്‍ജന്‍റീനിയന്‍ വക്താക്കളുമായി ടെലഫോണില്‍ സംസാരിച്ചതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ പറയുന്നു. മത്സരം മുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ ഇസ്രായേലിന് അത് കനത്ത തിരിച്ചടിയാകും. പലസ്തീന്‍ പോരാട്ടത്തിന്‍റെ വിജയവും.
Adjust Story Font
16