ലോകകപ്പില്‍ സ്‌പെയിനിനെ പരിശീലിപ്പിക്കാന്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരവും
ലോകകപ്പില്‍ സ്‌പെയിനിനെ പരിശീലിപ്പിക്കാന്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരവും
സ്‌പെയിന്‍ പരിശീലകന്‍ ഹൂലെന്‍ ലാപ്പഗോറ്റിയെ പുറത്താക്കിയത് വാര്‍ത്തയായിരുന്നു.
ലോകകപ്പിന് മുന്നെ സ്‌പെയിന്‍ പരിശീലകന്‍ ഹൂലെന്‍ ലാപ്പഗോറ്റിയെ പുറത്താക്കിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പകരക്കാരനായി നിയമിച്ചത് ഫെര്‍ണാണ്ടോ ഹെയ്‌റോയെയാണ്. ഇദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ തന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിനെ നിയമിച്ചു. ഇതിലാണ് മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ കാര്‍ലോസ് മര്‍ച്ചെന സഹ പരിശീലകന്റെ റോളിലെത്തുന്നത്.
ജൂലിയന്‍ കാര്‍ലോ, ജുവാന്‍ കാര്‍ലോസ് മര്‍ടിനെസ് എന്നിവരാണ് സപ്പോര്‍ട്ടിങ് ടീമിലെ മറ്റുള്ളവര്‍. ഐ.എസ്.എല്‍ രണ്ടാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വീ താരമായിരുന്നു മര്‍ച്ചെന. എന്നാല്‍ ഒരു മത്സരം മാത്രമാണ് താരത്തിന് കളിക്കാനായത്. പരിക്കേറ്റതിനാല്‍ താരം ബ്ലാസ്റ്റേഴ്‌സ് വിടുകയായിരുന്നു. 38കാരനായ മര്‍ച്ചെന ലാലീഗ സെവ്വിയ ക്ലബ്ബിന്റെ സി ടീമിനെ പരിശീലിപ്പിച്ച് വരികയായിരുന്നു. ഹെയ്‌റോക്കൊപ്പം ദേശീയ ടീമിന് വേണ്ടി പരിശീലിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മര്‍ച്ചെന വ്യക്തമാക്കി.
ഗ്രൂപ്പ് ബിയിലാണ് സ്‌പെയിന്‍. കരുത്തരായ പോര്‍ച്ചുഗലിന് പുറമെ മൊറോക്ക, ഇറാന്‍ എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റുള്ളവര്‍. ഇൌ ഗ്രൂപ്പില്‍ സ്പെയിന്‍ പോര്‍ച്ചുഗല്‍ മത്സരത്തിനെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.
Adjust Story Font
16