Quantcast

ചെറിഷേവ് എന്ന റഷ്യന്‍ പടക്കുതിര

MediaOne Logo

Alwyn K Jose

  • Published:

    18 Jun 2018 6:09 AM GMT

ചെറിഷേവ് എന്ന റഷ്യന്‍ പടക്കുതിര
X

ചെറിഷേവ് എന്ന റഷ്യന്‍ പടക്കുതിര

ആദ്യ പതിനൊന്നില്‍ ഇല്ലാതിരുന്ന ചെറിഷേവ് ഇരുപത്തിയഞ്ചാം മിനിറ്റില്‍ പകരക്കാരനായാണ് മൈതാനത്തെത്തിയത്.

ഇരട്ട ഗോള്‍ നേടിയ ഡെനിസ് ചെറിഷേവാണ് ആദ്യ മത്സരത്തിലെ താരം. ആദ്യ പതിനൊന്നില്‍ ഇല്ലാതിരുന്ന ചെറിഷേവ് ഇരുപത്തിയഞ്ചാം മിനിറ്റില്‍ പകരക്കാരനായാണ് മൈതാനത്തെത്തിയത്.

മത്സരത്തിലെ ഹീറോ അവതരിച്ചത് ഇങ്ങനെയായിരുന്നു. ഇരുപത്തിയഞ്ചാം മിനിറ്റില്‍ ഝെഗോവിന് പകരക്കാനായി. വന്നിറങ്ങിയപ്പോള്‍ മുതല്‍ ഇടത് പാര്‍ശ്വത്തില്‍ ചെറിഷേവ് പന്തുമായി കയറിയിറങ്ങി. ക്ലാസ് തെളിയിച്ചത് ആദ്യ പകുതിക്ക് തൊട്ടുമുമ്പാണ്. ഗോളിലൂടെയല്ല. ഗോളിന് തൊട്ട് മുമ്പുള്ള ഫസ്റ്റ് ടച്ചില്‍ രണ്ട് പ്രതിരോധ താരങ്ങളെ ഒറ്റയടിക്ക് മറികടന്നതിലൂടെ. പിന്നെയും പല തവണ ഗോളിനടുത്തെത്തി ചെറിഷേവ്. ഒടുവില്‍ ഇഞ്ച്വറി സമയത്ത് ഒരു ക്ലാസിക് ഗോള്‍. ബോക്സിന്‍റെ വലത് മൂലയില്‍ നിന്ന് ഇടം കാലിന്‍റെ പുറം ഭാഗം കൊണ്ടുള്ള അസാധാരണ ഫിനിഷിങ്.

ലാ ലീഗയില്‍ വിയ്യാറയല്‍ താരമാണ് ഡെനിസ് ചെറിഷേവ്. റയല്‍ മാഡ്രിഡിലൂടെ വളര്‍ന്ന താരം. റയല്‍ ബി ടീമിന് വേണ്ടി 109 മത്സരങ്ങള്‍ കളിച്ചു. സീനിയര്‍ ടീമിന് വേണ്ടി രണ്ട് മത്സരങ്ങളില്‍ മാത്രം കളത്തിലിറങ്ങി. പിന്നീട് സെവിയ്യയിലും വലന്‍സിയയിലും ലോണില്‍. 2016 മുതല്‍ വിയ്യാറയലില്‍ ചേര്‍ന്നു. പതിനൊന്ന് മത്സരങ്ങള്‍ റഷ്യക്കായി കളിച്ച ചെറിഷേവിന്‍റെ ആദ്യ ഗോളായിരുന്നു ഇന്നലത്തേത്.

TAGS :

Next Story