Quantcast

അര്‍ജന്റീനയുടെ ആദ്യ മത്സരം ഇന്ന്

MediaOne Logo

Subin

  • Published:

    18 Jun 2018 5:36 AM GMT

അര്‍ജന്റീനയുടെ ആദ്യ മത്സരം ഇന്ന്
X

അര്‍ജന്റീനയുടെ ആദ്യ മത്സരം ഇന്ന്

കിരീടമില്ലാത്ത രാജകുമാരനെന്ന വിളിപ്പേര് മായ്ക്കാന്‍ ഫുട്‌ബോളിന്റെ മിശിഹാ ലയണല്‍ മെസിക്ക് മുന്നിലെ നിര്‍ണായക വേദിയാണ് റഷ്യ.

ലോകകപ്പില്‍ അര്‍ജന്റീന ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. കന്നിയങ്കത്തിനെത്തുന്ന ഐസ്‌ലാന്‍ഡാണ് എതിരാളികള്‍. മെസിയും അഗ്യൂറോയും ഡി മരിയയും അടങ്ങുന്ന ആദ്യ ഇലവനേയും അര്‍ജന്റീനന്‍ കോച്ച് ജോര്‍ജ് സാംപോളി പ്രഖ്യപിച്ചു കഴിഞ്ഞു. വൈകീട്ട് ആറരക്കാണ് മത്സരം.

റഷ്യയില്‍ കപ്പുയര്‍ത്തുന്നതില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കാത്ത ടീമാണ് അര്‍ജന്റീന. കിരീടമില്ലാത്ത രാജകുമാരനെന്ന വിളിപ്പേര് മായ്ക്കാന്‍ ഫുട്‌ബോളിന്റെ മിശിഹാ ലയണല്‍ മെസിക്ക് മുന്നിലെ നിര്‍ണായക വേദിയാണ് റഷ്യ. ഐസ്‌ലാന്‍ഡിനെതിരെ മികച്ച വിജയം നേടി കിരീടത്തിലേക്കുള്ള യാത്രക്ക് തുടക്കമിടാനാകും അവര്‍ മോസ്‌കയിലിറങ്ങുക.

ഐസ്‌ലന്‍ഡിനെതിരെ ഇറങ്ങുന്ന ആദ്യ ഇലവനേയും പ്രഖ്യാപിച്ചു കഴിഞ്ഞു കോച്ച് ജോര്‍ജ് സാംപോളി. മെസിയും ഡി മരിയയും അഗ്യൂറോയും അടങ്ങുന്നതാണ് ഇലവന്‍. മഷരാനോയും ബിഗ്ലിയയും മെസിയും ഡി മരിയയും മധ്യനിരയില്‍ അവരുടെ കളി മെനയും. റോഹോയും ഒട്ടമെന്‍ഡിയുമാണ് പ്രതിരോധത്തില്‍. അതേസമയം മുന്നേറ്റ താരം ഹിഗ്വയിനും ഡിബാലയും ആദ്യ ഇലവനില്‍ ഇടം പിടിച്ചിട്ടില്ല.

2016ല്‍ ആദ്യമായി യൂറോ കപ്പിലെത്തി ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയാണ് ഐസ്‌ലാന്‍ഡ് മടങ്ങിയത്. അട്ടിമറികള്‍ക്കും പോരാട്ടങ്ങള്‍ക്കും സാധ്യത കല്‍പ്പിക്കുന്ന ടീമാണ് അവരെന്ന് ചുരുക്കം. യൂറോപ്യന്‍ യോഗ്യതാ റൗണ്ടിലും അദ്ഭുതങ്ങള്‍ കാട്ടിയ ടീമാണ്. പ്രധാന മിഡ്ഫീല്‍ഡര്‍ ഗില്‍ഫി സിഗുഡ്‌സണ്‍ സന്നാഹമത്സരത്തിനിടെ പരിക്കേറ്റ് പുറത്തുപോയത് ടീമിന് തിരിച്ചടിയാകും. ഇതാദ്യമായാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്.

TAGS :

Next Story