Quantcast

ജര്‍മ്മനിയുടെ കരുത്ത് പരീക്ഷിക്കാന്‍ മെക്‌സിക്കോ

MediaOne Logo

Subin

  • Published:

    18 Jun 2018 7:02 AM GMT

ജര്‍മ്മനിയുടെ കരുത്ത് പരീക്ഷിക്കാന്‍ മെക്‌സിക്കോ
X

ജര്‍മ്മനിയുടെ കരുത്ത് പരീക്ഷിക്കാന്‍ മെക്‌സിക്കോ

തോമസ് മുള്ളര്‍, മെസ്യൂട്ട് ഓസില്‍, ടോണി ക്രൂസ്, സമി കദീര, മരിയോ ഗോമസ് തുടങ്ങി പരിചയസമ്പന്നരായ താരങ്ങള്‍ക്ക് പുറമെ 13 പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് ജര്‍മ്മനി. ആരെയും അട്ടിമറിക്കാന്‍ പോന്ന ടീമാണ് മെക്സിക്കോ...

ഇന്ന് ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന മറ്റൊരു പ്രധാന മത്സരം ജര്‍മനിയുടെതാണ്. ശക്തരായ മെക്‌സിക്കോയാണ് നിലവിലെ ചാംപ്യന്മാരുടെ എതിരാളി. മറ്റൊരു മത്സരത്തില്‍ കോസ്റ്ററിക്ക സെര്‍ബിയയെയും നേരിടും.

ലോകകപ്പ് ചരിത്രത്തിന്റെ സുവര്‍ണ താളുകളില്‍ പലതവണ ഇടംനേടിയവരാണ് ജര്‍മനി. സെമിയും ഫൈനലും ഒരുപാട് കണ്ടവര്‍. ഇത്തവണയും മികച്ച ഒരു ടീമിനെയാണ് പരിശീലകന്‍ ജോക്കിം ലോവ് അണിയിച്ചൊരുക്കിയിട്ടുള്ളത്. തോമസ് മുള്ളര്‍, മെസ്യൂട്ട് ഓസില്‍, ടോണി ക്രൂസ്, സമി കദീര, മരിയോ ഗോമസ് തുടങ്ങി പരിചയസമ്പന്നരായ താരങ്ങള്‍ക്ക് പുറമെ 13 പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് ടീം. പരിക്കില്‍ നിന്ന് മോചിതനായി എത്തുന്ന മാനുവല്‍ ന്യൂയര്‍ എന്ന ലോകോത്തര ഗോള്‍ കീപ്പറും ടീമിന്റെ പ്രധാന ശക്തിയാണ്. കൂടാതെ ടെര്‍സ്റ്റീഗണും.

എല്ലാ പൊസിഷനിലും മികച്ച കളി പുറത്തെടുക്കാന്‍ തക്ക രീതിയിലുള്ള കളിക്കാരുണ്ടെന്നാണ് ടീമിന്റെ പ്രത്യേകത. ഒത്തിണക്കമുള്ള കളിയാണ് എന്നും അവര്‍ പുറത്തെടുത്തിട്ടുള്ളത്. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ലെറോയി സാനെയുടെ അഭാവം ഒഴിച്ചുനിര്‍ത്തിയാല്‍ ഇത്തവണ കിരീടം നേടുമെന്ന് പ്രവചിക്കുന്നവരില്‍ ഏറ്റവും മുന്നില്‍ തന്നെയാണ് നിലവിലെ ചാംപ്യന്‍കൂടിയായ ഈ യൂറോപ്യന്‍ ശക്തി. എതിരാളികള്‍ ആരെയും അട്ടിമറിക്കാന്‍ പോന്ന മെക്‌സിക്കോയാണ്. തുടര്‍ച്ചയായ ഏഴാംതവണയാണ് മെക്‌സിക്കോ യോഗ്യത നേടുന്നത്. ആകെ പതിനാറാം തവണയും.

ഗ്രൂപ്പ് ഇയില്‍ ഇന്ന് സെര്‍ബിയ കോസ്റ്ററിക്ക മത്സരവുമുണ്ട്. 2010 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് സെര്‍ബിയ ലോകകപ്പിനെത്തുന്നത്. നാലാംതവണയാണ് എതിരാളികളായ കോസ്റ്ററിക്ക ലോകകപ്പിനെത്തുന്നത്. ഇത്തവണ കോണ്‍കാകാഫ് മേഖലയില്‍നനിന്ന് നേരിട്ട് യോഗ്യത നേടുകയായിരുന്നു.

TAGS :

Next Story