ലുക്കാക്കുവിന് ഇരട്ടഗോൾ; വരവറിയിച്ച് ബെൽജിയം
ആദ്യ പകുതിയില്‍ പിടിച്ചുനിന്നുവെങ്കിലുംരണ്ടാം പകുതിയിലെ ബെല്‍ജിയം ആക്രമണ നിരക്ക് മുന്നില്‍ പാനമ തകരുകയായിരുന്നു.
Romelu Lukaku
ലോകകപ്പ് കിരീട പ്രതീക്ഷകളുമായി വരുന്ന ബെല്‍ജിയം ആരാധകരെ നിരാശപ്പെടുത്തിയില്ല. പാനമക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിന്റെ ആധികാരിക വിജയമാണ് ബെല്‍ജിയം നേടിയത്. ആദ്യ പകുതിയില്‍ പിടിച്ചുനിന്നുവെങ്കിലും രണ്ടാം പകുതിയിലെ ബെല്‍ജിയം ആക്രമണ നിരക്ക് മുന്നില്‍ പാനമ തകരുകയായിരുന്നു.
ലുക്കാക്കുവിനെ ലക്ഷ്യമാക്കി വന്ന ക്രോസ് ഹെഡ്ഡറിലൂടെ പാനമ പ്രതിരോധിക്കുന്നു, പക്ഷേ ആ പന്തെത്തിയത് മെര്‌ട്ടെ ന്‌സിോന്റെ അരികിലായിരുന്നു, ഒരു മനോഹരമായ വോളിയിലൂടെ പാനമ ഗോള്‍ കീപ്പറെ മറികടന്ന് മാര്‍ട്ടിനസ് പോസ്റ്റിലെത്തിച്ചു.
69ാം മിനിറ്റില് കെവിന്‍ ഡി ബ്രുയ്‌നിന്റെ ക്രോസില്‍ ബോക്‌സിന് തൊട്ടുമുമ്പില്‍ വെച്ച് റൊമേലു ലുക്കാക്കുവിന്റെ ഹെഡ്ഡര്‍ പോസ്റ്റിലേക്ക്, രണ്ടാം ഗോള്.
75ാം മിനിറ്റില് മൂന്നാം ഗോളും പിറന്നു. ഹസാര്ഡിന്റെ പെര്‌ഫെ്ക്റ്റ് പാസ്സ് പിടിച്ചെടുത്ത ലുക്കാക്കുവിന് പിഴച്ചില്ല, സോളോ റണ്ണിനൊടുവില്‍ ബോക്‌സിനുള്ളില്‍ വെച്ച് ലുക്കാക്കുവിന്റെ ഇടങ്കാലന്‍ ഇടങ്കാലന്‍ ഷോട്ട് പോസ്റ്റിലേക്ക്.
Adjust Story Font
16