Quantcast

ഫൈനലിന് മുന്‍പൊരു ഫൈനല്‍; ആവേശ പോരാട്ടത്തിനൊരുങ്ങി ബ്രസീലും ബെല്‍ജിയവും

രാത്രി പതിനൊന്നരക്കാണ് തുല്യശക്തികള്‍ തമ്മിലുള്ള മത്സരം.

MediaOne Logo

Web Desk

  • Published:

    6 July 2018 2:13 AM GMT

ഫൈനലിന് മുന്‍പൊരു ഫൈനല്‍; ആവേശ പോരാട്ടത്തിനൊരുങ്ങി ബ്രസീലും ബെല്‍ജിയവും
X

ഇന്നത്തെ രണ്ടാം ക്വാര്‍ട്ടറില്‍ ബ്രസീലും ബെല്‍ജിയവും ഏറ്റുമുട്ടും. രാത്രി പതിനൊന്നരക്കാണ് തുല്യശക്തികള്‍ തമ്മിലുള്ള മത്സരം. പരിക്ക് മാറിയ മാഴ്സലോ ബ്രസീല്‍ നിരയില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്.

ഫൈനലിന് മുന്‍പൊരു ഫൈനല്‍. അങ്ങനെയൊരു വിശേഷണമല്ലാതെ മറ്റൊന്നും ചേരില്ല ബ്രസീലും ബെല്‍ജിയവും ഏറ്റുമുട്ടുമ്പോള്‍. ആക്രമണം മുഖമുദ്രയാക്കിയ രണ്ട് സംഘങ്ങള്‍. ഏത് പ്രതിരോധവും പൊളിക്കാന്‍ പ്രാപ്തരായ മുന്നേറ്റ നിരയുള്ളവര്‍. താരതമ്യത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കും ബ്രസീലും ബെല്‍ജിയവും. നെയ്മര്‍ എന്ന പ്രതിഭാസം മാത്രമാണ് ഇരു സംഘങ്ങള്‍ക്കുമിടയിലെ വ്യത്യാസം. ഫോം വീണ്ടെടുത്ത നെയ്മര്‍ ബെല്‍ജിയം പ്രതിരോധത്തിന് തലവേദന തീര്‍ക്കുമെന്നുറപ്പ്. അതുകൊണ്ട് തന്നെ കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി നാല് പ്രതിരോധ നിരക്കാരെ ബെല്‍ജിയം അണിനിരത്തിയേക്കും.

കുട്ടീന്യോയും വില്യനും മികച്ച പിന്തുണയാണ് നെയ്മറിന് നല്‍കി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഫോമില്ലാത്ത ജീസസിന് പകരം ഫിര്‍മിനോ സെന്റര്‍ സ്ട്രൈക്കറായേക്കും. സസ്പെന്‍ഷനിലായ കാസമീറോക്ക് പകരം ഫെര്‍ണാണ്ടീഞ്ഞോ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോള്‍ ഏറ്റെടുക്കും.

മറുവശത്ത് ഹസാര്‍ഡും ലുക്കാക്കുവും അടങ്ങിയ മുന്നേറ്റനിര ഏത് സാഹചര്യത്തിലും തിരിച്ച് വരാന്‍ കെല്‍പ്പുള്ളവരാണ്. ബെല്‍ജിയത്തിന്റെ എല്ലാ ആക്രമങ്ങളുടെയും ആണിക്കല്ല് കെവിന്‍ ഡി ബ്രുയ്ണയാണ്. ഡി ബ്രുയ്ണ സ്വതസിദ്ധ കളി പുറത്തെടുത്താല്‍ ലുക്കാക്കുവിനും ഹസാര്‍ഡിനും കാര്യങ്ങള്‍ എളുപ്പമാകും. എല്ലാത്തിനുപരി ഈ ലോകകപ്പ് കണ്ട ഏറ്റവും മികച്ച രണ്ട് പരിശീലകരുടെ മത്സരം കൂടിയാണ് കസാന്‍ അരീനയിലേത്.

TAGS :

Next Story