Quantcast

സമനിലയില്‍ കുരുങ്ങി ഫ്രാന്‍സ് - യുറൂഗ്വെ പോരാട്ടങ്ങള്‍  

ഏറ്റുമുട്ടിയ 7 കളികളില്‍ 2 ജയം യുറുഗ്വെയ്ക്ക്, ഒരെണ്ണം ഫ്രാന്‍സിനും. നാല് കളികള്‍ ഗോളില്ലാ സമനിലയായി.

MediaOne Logo

Web Desk

  • Published:

    6 July 2018 4:23 AM GMT

സമനിലയില്‍ കുരുങ്ങി ഫ്രാന്‍സ് - യുറൂഗ്വെ പോരാട്ടങ്ങള്‍  
X

ഫ്രാന്‍സും യുറൂഗ്വെയും തമ്മില്‍ ഇതിന് മുന്‍പ് ഏറ്റുമുട്ടിയതിലേറെയും സമനിലയായിരുന്നു ഫലം. രണ്ട് മത്സരത്തില്‍ യുറൂഗ്വെ വിജയം നേടിയപ്പോള്‍ ഒന്നില്‍ മാത്രമാണ് ഫ്രാന്‍സിന് വിജയിക്കാനായത്.

1966ലെ ഇംഗ്ലണ്ട് ലോകകപ്പിലാണ് ഫ്രാന്‍സും യുറൂഗ്വെയും ആദ്യമായി നേര്‍ക്കു നേര്‍ എത്തുന്നത്. ഗ്രൂപ്പ് മത്സരത്തില്‍ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് യുറൂഗ്വെയ്ക്കായിരുന്നു ജയം. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു അന്ന് ഫ്രാന്‍സിന്റെ തോല്‍വി.

1985ലെ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടി. ലോകകപ്പിലെ തോല്‍വിക്ക് രണ്ടാമൂഴത്തില്‍ ഫ്രാന്‍സ് തിരിച്ചടിച്ചു. എതിരില്ലാത്ത 2 ഗോളുകള്‍ക്കായിരുന്നു അന്ന് ഫ്രാന്‍സിന്റെ ജയം.

2002ലേയും 2010ലേയും ലോകകപ്പില്‍ ഫ്രാന്‍സും യുറുഗ്വെയും ഒരേ ഗ്രൂപ്പിലെത്തി. തുല്ല്യശക്തികളുടെ പോരാട്ടം കണ്ട രണ്ട് മത്സരങ്ങളിലും ഗോള്‍രഹിത സമനിലയായിരുന്നു ഫലം. സൌഹൃദ മത്സരങ്ങളിലും ഇരുടീമുകളും ഗോളടിക്കാത്ത 2 മത്സരങ്ങള്‍. 2008ലും 2012ലും ഏറ്റുമുട്ടിയപ്പോള്‍ സമനില കളി കൈയ്യടക്കി. ഇരുവരും ഏറ്റുമുട്ടിയ 7 കളികളില്‍ 2 ജയം യുറുഗ്വെയ്ക്ക്, ഒരെണ്ണം ഫ്രാന്‍സിനും. നാല് കളികള്‍ ഗോളില്ലാ സമനിലയായി.

ഫ്രാന്‍സും യുറൂഗ്വെയും അവസാനം ഏറ്റുമുട്ടിയത് 2013ലെ സൌഹൃദ മത്സരത്തില്‍. സമനിലക്ക് വിട്ട് കൊടുക്കാതെ ആ മത്സരം യുറൂഗ്വെ സ്വന്തമാക്കി. സൂപ്പര്‍ താരം ലൂയി സുവാരസ് നേടിയ ഒരു ഗോളിനായിരുന്നു അന്ന് യുറൂഗ്വെയുടെ ജയം.

TAGS :

Next Story