സെറ്റ് പീസുകളില്‍ നിന്ന് ഏറ്റവുമധികം ഗോളുകള്‍ പിറന്ന ലോകകപ്പ്
ഇതുവരെയുള്ളതില്‍ 44 ശതമാനം ഗോളുകളും സെറ്റ്പീസുകളില്‍ നിന്നായിരുന്നു
സെറ്റ് പീസുകളില്‍ നിന്ന് ഏറ്റവുമധികം ഗോളുകള്‍ പിറന്ന ലോകകപ്പാണ് റഷ്യയിലേത്. ഇതുവരെയുള്ളതില്‍ 44 ശതമാനം ഗോളുകളും സെറ്റ്പീസുകളില്‍ നിന്നായിരുന്നു.
യൂറോപ്യന്‍ ടീമുകള്‍ക്ക് മേധാവിത്വം കിട്ടിയ ലോകകപ്പായിരുന്നു റഷ്യയിലേത്. ഇത് കണക്കുകളിലും പ്രകടമാണ്. സെറ്റ്പീസുകളില്‍ നിന്നുള്ള ഗോളുകള്‍ ചരിത്രത്തിലില്ലാത്ത രീതിയിലാണ് പിറന്നത്. സെമി ഫൈനല്‍ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആകെ അടിച്ചത് 158 ഗോളുകള്‍. അതില്‍ 69 എണ്ണവും സെറ്റ്പീസുകള്‍ വഴി. സെറ്റ്പീസ് ഗോളുകള്‍ക്ക് തുടക്കമിട്ടത് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നു.
ആകെ ഗോളുകളുടെ നാല്‍പ്പത്തിനാല് ശതമാനമാണ് സെറ്റ്പീസുകളില്‍ നിന്ന് വന്നത്. 1998ല്‍ 36 ശതമാനമായിരുന്നതാണ് ഇതുവരെയുള്ള റെക്കോഡ്. വിആര്‍ വന്നതോടെ പെനാല്‍റ്റികളുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചു. 21 ഗോളുകളാണ് പെനാല്‍റ്റിയിലൂടെ ഇത്തവണ വന്നത്. ഇംഗ്ലണ്ടാണ് സെറ്റ്പീസുകള്‍ ഗോളാക്കുന്നതില്‍ വിദഗ്ധര്‍. ഇംഗ്ലണ്ട് നേടിയ 12 ഗോളുകളില്‍ ഒന്‍പതും ഇങ്ങനെ കിട്ടിയതാണ്.
Adjust Story Font
16