ഓസിലിന്റെ വിരമിക്കല്‍; ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്റെ പ്രതികരണമിങ്ങനെ..
വംശീയാധിക്ഷേപവും അവഗണനയുമാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാനുള്ള കാരണമെന്ന ഓസിലിന്റെ പ്രസ്താവനയാണ് തള്ളിയത്.
ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂത് ഓസിലിന്റെ ആരോപണങ്ങള്‍ തള്ളി ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍. വംശീയാധിക്ഷേപവും അവഗണനയുമാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാനുള്ള കാരണമെന്ന ഓസിലിന്റെ പ്രസ്താവനയാണ് തള്ളിയത്.
ജര്‍മന്‍ ജെഴ്സിയില്‍ ഓസില്‍ നടത്തിയ മികച്ച പ്രകടനങ്ങളില്‍ അസോസിയേഷന്‍ നന്ദി പ്രകടിപ്പിച്ചു. വിരമിക്കാനുള്ള ഓസിലിന്‍റെ തീരുമാനത്തില്‍ ഖേദമുണ്ടെന്ന് വ്യക്തമാക്കിയ അസോസിയേഷന്‍ വംശീയധിക്ഷേപമെന്ന ആരോപണം തള്ളി. വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നതാണ് അസോസിയേഷന്റെ നയങ്ങളെന്നും അവകാശപ്പെട്ടു.
ജര്‍മനിക്ക് 2014ലെ ലോകകപ്പ് നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മെസ്യൂത് ഓസില്‍ കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വംശീയാധിക്ഷേപവും അവഗണനയും കാരണമാണ് 9 വര്‍ഷം നീണ്ട ജര്‍മന്‍ ഫുട്ബോള്‍ ജീവിതം അവസാനിപ്പിച്ചത്. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനോടൊപ്പം ഫോട്ടോ എടുത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് അസോസിയേഷന്‍ പറഞ്ഞു. ലണ്ടനില്‍ നടന്ന ഒരു ചടങ്ങില്‍ ഉര്‍ദുഗാനോടൊപ്പം ഫോട്ടോ എടുത്തതിനെ ജര്‍മ്മന്‍ മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനി ലോകലപ്പില്‍ നിന്നും പുറത്തായതിനെ തുടര്‍ന്നും ഓസിലിനെതിരെ കടുത്ത വിമര്‍ശനമാണ് രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നത്.
ഓസില്‍ വിരമിച്ചാല്‍ ജര്‍മന്‍ ടീമിന് ഒരു പ്രശ്നവുമില്ലെന്ന് ബയേണ്‍ മ്യൂണിക്ക് പ്രസിഡന്റ് യുലി ഹൊയ്നസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജയിക്കുമ്പോള്‍ താനവര്‍ക്ക് ജര്‍മനും തോല്‍ക്കുമ്പോള്‍ കുടിയേറ്റക്കാരനും ആകുന്നു. തുര്‍ക്കി വംശജനായത് കൊണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ അവഗണിച്ചു. വംശീയാധിക്ഷേപം ഒരു കാലത്തും അഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ജര്‍മന്‍ കുപ്പായം അഴിക്കുന്നത് എന്നും ഓസില്‍ പറഞ്ഞു.
ये à¤à¥€ पà¥�ें- “പൊഡോൾസ്കിയും ക്ലോസെയും ഒരിക്കലും ജർമ്മൻ-പോളിഷ് ആയില്ല, പിന്നെ ഞാൻ എങ്ങനെ ജർമ്മൻ-തുർക്കിഷ് ആയി?”
Adjust Story Font
16