Quantcast

സ്വര്‍ണം നഷ്ടപ്പെടുത്തിയിട്ടില്ല, വെള്ളി നേടുകയാണ് ചെയ്തത്: പി.വി സിന്ധു 

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വെള്ളി നിലനിര്‍ത്തിയില്ലേ? സ്വര്‍ണമൊക്കെ വരുമെന്നും സിന്ധു പറഞ്ഞു. 

MediaOne Logo

Web Desk

  • Published:

    9 Aug 2018 5:47 AM GMT

സ്വര്‍ണം നഷ്ടപ്പെടുത്തിയിട്ടില്ല, വെള്ളി നേടുകയാണ് ചെയ്തത്: പി.വി സിന്ധു 
X

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയെന്ന് തനിക്ക് തോന്നുന്നില്ലെന്ന് പി വി സിന്ധു. മാത്രമല്ല വെള്ളി നേട്ടത്തില്‍ തികഞ്ഞ സന്തോഷവും അഭിമാനവുമുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വെള്ളി നിലനിര്‍ത്തിയില്ലേ? സ്വര്‍ണമൊക്കെ വരുമെന്നും സിന്ധു പറഞ്ഞു.

സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയുന്നതില്‍ താന്‍ തൃപ്തയാണെന്നും ക്ഷമയും സ്ഥിരോത്സാഹവുമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്നും സിന്ധു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ടൂര്‍ണമെന്റിലുടനീളം നല്‍കിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദിയുണ്ടെന്നും സിന്ധു പറഞ്ഞു.

“Never give up, never give in, and when the upper hand is ours, may we have the ability to handle the win with the dignity that we absorbed the loss” - dough Williams It brings me immense amount of pleasure to bring back the silver consecutively 2 Nd year in the BWF world championships. I didn’t lose the gold , I won the silver and I can proudly say my silver sparkles. 😊 It was indeed a wonderfull week in Nanjing, inspite of losing in the finals I had some great matches. I have been really happy about my consistent performance over the rankings. I believe that patience and persistence make unbeatable combination for success, hence have complete faith that my gold shall come soon!! It's amazing how I have received so much love and support from people all around the world, and that keeps me going! And finally I want to thank my amazing team, who have stood by me like a pillar throughout the tournament and also thanks to all my sponsors @olympicgoldquest @baselineventures whose been supporting me🙏 and a special thanks to my Physio @physio.shetty whos always been waiting to treat me☺️and take care of me when ever i want to😘😘😘 n always being there for me 🤗🤗n finally thanks to all my coaches who helped me🙏 in and out and also been so kind always....🙏🙏 #worldchampionships2018 #silver#happymoment#thankyoueveryone#thankstoallmysponsors#🙏

A post shared by sindhu pv (@pvsindhu1) on

നിര്‍ണായകമായ മത്സരങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സിന്ധുവിന് കഴിയുന്നില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ സിന്ധു വിശദീകരണവുമായി എത്തിയത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്പനിഷ് താരം കരോലിനാ മാരിനോടാണ് സിന്ധു പരാജയപ്പെട്ടത്.

TAGS :

Next Story