മഴക്കെടുതി; കേരള ജനതക്ക് പിന്തുണയുമായി ഇന്ത്യന്‍ കായിക രംഗവും 

മഴക്കെടുതി; കേരള ജനതക്ക് പിന്തുണയുമായി ഇന്ത്യന്‍ കായിക രംഗവും 

മഹാപ്രളയത്തില്‍ ഇടറിയ കേരള ജനതക്ക് പിന്തുണയുമായി ഇന്ത്യന്‍ കായിക രംഗവും.

MediaOne Logo

Web Desk

  • Published:

    18 Aug 2018 6:07 AM

മഴക്കെടുതി;  കേരള ജനതക്ക് പിന്തുണയുമായി ഇന്ത്യന്‍ കായിക രംഗവും 
X

മഹാപ്രളയത്തില്‍ ഇടറിയ കേരള ജനതക്ക് പിന്തുണയുമായി ഇന്ത്യന്‍ കായിക രംഗവും. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി മുതല്‍ ടെന്നീസ് താരം സാനിയ മിര്‍സ, ഇന്ത്യന്‍ ഫുട്‌ബോള്‍ നായന്‍ സുനില്‍ ഛേത്രി മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇപ്പോഴത്തെയും മുമ്പത്തെയും താരങ്ങള്‍ വരെ കേരളജനതക്ക് പിന്തുണയുമായി രംഗത്ത്. സുരക്ഷിതമായി ഇരിക്കണമെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തുമെന്നും കോഹ്ലി ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.

ദുര്‍ഘടമായ സാചര്യത്തില്‍ സഹായത്തിനെത്തിയ ഇന്ത്യന്‍ ആര്‍മിയേയും എന്‍.ഡി.ആര്‍.എഫ് അംഗങ്ങളെയും കോഹ്ലി കടപ്പാട് അറിയിക്കുന്നു. പ്രാര്‍ത്ഥനകളും ചിന്തകളും പ്രളയത്താല്‍ വലയുന്ന കേരള ജനതക്കൊപ്പം എന്നായിരുന്നു ടെന്നീസ് താരം സാനിയ മിര്‍സയുടെ ട്വീറ്റ്. കേരളത്തിന് ഇപ്പോഴത്തെ ആവശ്യം വലിയൊരു സഹായമാണെന്നും നമ്മളാലാവും വിധം സഹായം ചെയ്യാമെന്നുമായിരുന്നു ഫുട്‌ബോള്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ട്വീറ്റ്. മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂമും പ്രളയത്താല്‍ വലയുന്ന കേരള ജനതക്ക് പിന്തുണയുമായി രംഗത്ത് എത്തി. ജില്ല കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ നമ്പര്‍ സഹിതമായിരുന്നു ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങിന്റെ ട്വീറ്റ്.

ദൈവത്തിന്റെ സ്വന്തം നാടായ സംസ്ഥാനത്തിന് നിങ്ങളുടെ സഹായം വേണമെന്ന കുറിപ്പോടെ വീഡിയോ സന്ദേശമായിട്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ ട്വീറ്റ്. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത നാശം വിതച്ച മഴയാണ് സംസ്ഥാനത്തെ മൂടുന്നത്. ചില ജില്ലകളില്‍ മഴക്ക് നേരിയ ശമനമുണ്ടെങ്കിലും തെക്കന്‍ സംസ്ഥാനങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളെപ്പോലും ബാധിക്കുന്ന നിലയില്‍ മഴ തുടരുകയാണ്. 300 ലേറെ മരണം സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ദുരന്തത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

ये भी पà¥�ें- കേരളത്തിന് 500 കോടി; പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പുനരാരംഭിച്ചു .. Live Blog

TAGS :

Next Story