ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്?
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന.
ക്രിക്കറ്റ് താരം ഗൌതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. ഡല്‍ഹിയിലായിരിക്കും അദ്ദേഹം ജനവിധി തേടുകയെന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രീയത്തിലിറങ്ങുന്ന ആദ്യ ക്രിക്കറ്റ് താരമൊന്നുമല്ല ഗംഭീര്‍. മുഹമ്മദ് അസ്ഹറുദ്ദീന്‍, നവ്ജ്യോത് സിങ് സിദ്ദു തുടങ്ങിയവര്‍ ഇതിനി മുന്‍പ് തന്നെ രാഷ്ട്രീയത്തിലിറങ്ങിയിട്ടുണ്ട്. പാകിസ്താനിലാവട്ടെ ക്രിക്കറ്റ് താരമായിരുന്ന ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി.
ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയില്‍ ബി.ജെ.പി ഗംഭീറിനെ പരിഗണിച്ചേക്കുമെന്ന് ദൈനിക് ജാഗരണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 36കാരനായ ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചിട്ടില്ല. 58 ടെസ്റ്റുകളും 147 ഏകദിന മത്സരങ്ങളും ഗംഭീര്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16