ഏഷ്യന്‍ ഗെയിംസ്: ഇന്ത്യൻ പുരുഷ കബഡി ടീം പുറത്ത്
സെമിയില്‍ ഇറാനോട് തോറ്റാണ് ഇന്ത്യ വെങ്കലത്തിലൊതുങ്ങിയത്
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പുരുഷ കബഡി ടീം പുറത്ത്. സെമിയില്‍ ഇറാനോട് തോറ്റാണ് ഇന്ത്യ വെങ്കലത്തിലൊതുങ്ങിയത്. ഗെയിംസ് ചരിത്രത്തിലാദ്യമായാണ് പുരുഷന്‍മാരുടെ കബഡിയില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം നഷ്ടമാകുന്നത്. ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതു വരെ 17 ആയി
1990ൽ കബഡി ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തിയ ശേഷം ഇന്ത്യൻ പുരുഷ ടീം തോൽവി അറിഞ്ഞിരുന്നില്ല. ഏഴു തവണ ഏഷ്യൻ ഗയിംസ് ചാമ്പ്യന്മാരായ ടിം ഇന്ത്യ ഇറാനോടാണ് ഇന്നലെ പരാജയപ്പെട്ടത്.
പ്രോ കബഡി ലീഗിന്റെ വരവിന് ശേഷം ഇന്ത്യൻ കബഡി വലിയ മാറ്റങ്ങൾക്കാണ് വിധേയമായത്. നായകൻ അജയ് താക്കൂർ, പ്രദീപ് നർവാൾ, മോനു ഗോയാത്ത് എന്നിവരും ഏറെ പ്രശ്സ്തരായി. എന്നാൽ ഇതേ ലീഗിൽ പങ്കെടുത്ത ഇറാൻ താരങ്ങളാണ് ഇന്ന് ഇന്ത്യയെ മുട്ടുകുത്തിച്ചത്. ഒരുമിച്ച് കളിച്ചതിലൂടെ ഇന്ത്യൻ താരങ്ങളെ അടുത്തറിയാൻ ഇറാനിയൻ താരങ്ങൾക്കായി എന്നതും ഇറാന്റെ ജയത്തിന് കാരണമായി.
ഡബിള്‍ ട്രാപ് ഷൂട്ടിങില്‍ പതിനഞ്ചുകാരൻ ഷർദുൽ വിഹാന്‍ വെള്ളി നേടിയത് ഇന്ന് ഇന്ത്യക്ക് ആശ്വാസമായി. വനിതാ സിംഗിള്‍സ് ടെന്നിസില്‍ അങ്കിത റെയ്ന വെങ്കലവുംസ്വന്തമാക്കി.
പുരുഷ ഡബിള്‍സ് ടെന്നിസില്‍ ഇന്ത്യന്‍ സഖ്യം ഫൈനലില്‍ കടന്നു. സെമിയില്‍ ജപ്പാനെ തോല്‍പ്പിച്ചാണ് രോഹന്‍ ബൊപ്പണ്ണ-ദിവിജ് ഷരാന്‍ സഖ്യം ഫൈനലുറപ്പിച്ചത്. അമ്പെയ്ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ദീപികാ കുമാരി പുറത്തായി.
Adjust Story Font
16