Quantcast

ജാവലിനില്‍ പുതുചരിത്രം രചിച്ച് നീരജ്, ലോങ്ജംപില്‍ നീനക്ക് വെള്ളി

ദേശീയ റെക്കോഡോടെയാണ് നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയത്. ജാവലിനില്‍ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണമാണിത്. വനിതകളുടെ ലോങ്ജംപില്‍ മലയാളി താരം വി നീന വെള്ളി നേടി.

MediaOne Logo

Web Desk

  • Published:

    28 Aug 2018 1:31 AM GMT

ജാവലിനില്‍ പുതുചരിത്രം രചിച്ച് നീരജ്, ലോങ്ജംപില്‍ നീനക്ക് വെള്ളി
X

ഏഷ്യന്‍ ഗെയിംസ് പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 88.06 മീറ്റര്‍ എറിഞ്ഞ് ദേശീയ റെക്കോഡോടെയാണ് ഇന്ത്യന്‍ താരം സ്വര്‍ണം നേടിയത്. വനിതകളുടെ ലോങ് ജന്പില്‍ മലയാളി താരം വി നീന വെള്ളി സ്വന്തമാക്കി. എട്ട് സ്വര്‍ണമടക്കം 41 മെഡലുകളുമായി 9 ആം സ്ഥാനത്താണ് ഇന്ത്യ. ബാഡ്മിന്റണ്‍ ഫൈനലില്‍ സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യയുടെ പി വി സിന്ധു ഇന്നിറങ്ങും. ലോക ഒന്നാം നമ്പര്‍ തായ് സു യിങ്ങാണ് എതിരാളി.

ജാവലിന്‍ പിറ്റില്‍ മൂന്നാമത്തെ ശ്രമത്തില്‍ തന്നെ നീരജ് ചോപ്ര 88.06 മീറ്റര്‍ പിന്നിട്ടു. ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ സ്വര്‍ണം. 1982ല്‍ ഗുര്‍ജിത് സിങ് നേടിയ 71.58 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടിയതാണ് ഈ ഇരുപതുകാരന്‍ തിരുത്തിയത്. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും നീരജ് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. മലയാളികളുടെ അഭിമാനമുയര്‍ത്തി ലോങ് ജംപില്‍ പേരാമ്പ്ര സ്വദേശി വി നീന വെള്ളി നേടി. 6.51 മീറ്റര്‍ ദൂരമാണ് നീന ചാടിയത്. മലയാളി താരം നയന ജെയിംസ് 6.14 മീറ്റര്‍ ചാടി.

പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ധരുണ്‍ അയ്യസാമി യും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ചെയിസില്‍ സുധ സിങും വെള്ളി നേടി. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം അനു രാഘവന്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്.

TAGS :

Next Story