ആന്‍ഡി റോഡിക്കിന് 36ാം പിറന്നാള്‍
2012 ആഗസ്റ്റ് 30 ന് തന്റെ മുപ്പതാം വയസ്സില്‍ യു എസ് ഓപ്പണ്‍ മത്സരത്തിലൂടെ ആന്‍ഡി റോഡിക്ക് ടെന്നീസിനോട് വിട പറഞ്ഞു
യു.എസ് ഓപ്പണും വിമ്പിള്‍ഡണും ഉള്‍പ്പടെ അഞ്ച് ഗ്രാന്‍ഡ്സ്ലാം ഫൈനലുകളില്‍ എത്തിയിട്ടുള്ള ആന്‍ഡി റോഡിക്കിന്റെ മുപ്പത്തിയാറാം ജന്മദിനമാണിന്ന്. 2012 ആഗസ്റ്റ് 30 ന് തന്റെ മുപ്പതാം വയസ്സില്‍ യു എസ് ഓപ്പണ്‍ മത്സരത്തിലൂടെ ആന്‍ഡി റോഡിക്ക് ടെന്നീസിനോട് വിട പറഞ്ഞു.
1982 ആഗസ്ത് 30 നാണ് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായിരുന്ന ആന്‍ഡി റോഡിക്ക് ജനിച്ചത്. ഗ്രാന്‍റ് സ്ലാം വിജയി കൂടിയായ ആന്‍ഡി റോഡിക്ക് രണ്ടായിരത്തി മൂന്നിലെ യു എസ് ഔപ്പണ്‍ കിരീടവും സ്യന്തമാക്കിയിരുന്നു. പിന്നാലെ ലോക ടെന്നീസിലെക്കുള്ള ആന്‍ഡി റോഡിക്കിന്‍റെ ജൈത്രയാത്രയായിരുന്നു. 2003ലാണ് ആന്‍ഡി റോഡിക്ക് ലോക ഒന്നാം നമ്പറിലേക്ക് എത്തിയത്.ഗ്രാന്റ് സ്ലാം നേടുന്ന വടക്കെ അമേരിക്കന്‍ കാരന്‍ കൂടിയാണ് ആന്‍ഡി റോഡിക്ക് .
യു എസ് ഓപ്പണും വിമ്പിള്‍ഡണും ഉള്‍പ്പടെ അഞ്ച് ഗ്രാം സ്ലാം ഫൈനലുകളില്‍ ആന്‍ഡി റോഡിക്ക് എത്തിയിട്ടുണ്ട്.റോജര്‍ ഫെഡററോടാണ് കൂടുതല്‍ തോല്‍വി ഏറ്റുവാങ്ങിയിട്ടുള്ളത്.രണ്ടായിരത്തി രണ്ടിനും രണ്ടായിരത്തിപത്തിനുമിടക്ക് അഞ്ച് മാസ്റ്റര്‍ സീരിയസ് കിരീടം ആന്‍ഡി റോഡിക്ക് സ്വന്തമാക്കി.നടിയും മോഡലുമായ ബ്രൂക്ക് ലൈന്‍ ഡെക്കറാണ് ആന്‍ഡി റോഡിക്ക് വിവാഹം ചെയ്തത്.
2012 ആഗസ്റ്റ് 30 ന് തന്റെ മുപ്പതാം വയസ്സില്‍ യു എസ് ഓപ്പണ്‍ മത്സരത്തിലൂടെ ആന്‍ഡി റോഡിക്ക് ടെന്നീസിനോട് വിട പറഞ്ഞു. അതിന് ശേഷം ആന്‍ഡി റോഡിക്ക് ഫൌണ്ടേഷനിലൂടെ സന്നദ്ധ പ്രവര്‍ത്തനത്തിലേക്കും അദേഹം ശ്രദ്ധ തിരിച്ചു.
Adjust Story Font
16