Quantcast

ഏഷ്യന്‍ ഗെയിംസില്‍ പി.യു ചിത്രയും ജിന്‍സണ്‍ ജോണ്‍സണും ഇന്നിറങ്ങും

വനിതാ ഡിസ്കസ് ത്രോ, പുരുഷ, വനിതാ 1500 മീറ്റര്‍, പുരുഷന്മാരുടെ 5000 മീറ്റര്‍ എന്നിവയാണ് പ്രതീക്ഷ വെക്കുന്ന ഇനങ്ങള്‍.

MediaOne Logo

Web Desk

  • Published:

    30 Aug 2018 7:40 AM GMT

ഏഷ്യന്‍ ഗെയിംസില്‍ പി.യു ചിത്രയും ജിന്‍സണ്‍ ജോണ്‍സണും ഇന്നിറങ്ങും
X

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യന്‍ അത്‍ലറ്റുകള്‍ ഇന്നിറങ്ങുന്നു. വൈകിട്ട് നടക്കുന്ന 1500 പുരുഷ, വനിതാ വിഭാഗങ്ങളില്‍ മലയാളി താരങ്ങളായ പി.യു ചിത്രയും ജിന്‍സണ്‍ ജോണ്‍സണും മത്സരിക്കും. പുരുഷ ഹോക്കി സെമിയും ഇന്ന് നടക്കും.

വനിതാ ഡിസ്കസ് ത്രോ, പുരുഷ, വനിതാ 1500 മീറ്റര്‍, പുരുഷന്മാരുടെ 5000 മീറ്റര്‍ എന്നിവയാണ് പ്രതീക്ഷ വെക്കുന്ന ഇനങ്ങള്‍. ഡിസ്കസ് ത്രോയില്‍ സീമ പൂനിയയും സന്ദീപ് കുമാരിയും മത്സരിക്കുന്നുണ്ട്. വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി.യു ചിത്രയും മോണിക ചൌധരിയും ട്രാക്കിലെത്തും. പുരുഷന്മാരുടെ 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണിലും പ്രതീക്ഷയുണ്ട്. ലക്ഷ്മണന്‍ ഗോവിന്ദന്‍ 5000 മീറ്ററിലും ഇന്നിറങ്ങും. പുരുഷന്മാരുടെയും വനിതകളുടെയും 4 x400 മീറ്റര്‍ റിലേയാണ് മറ്റൊരു ഗ്ലാമര്‍ ഇനം. പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യക്ക് മലേഷ്യയാണ് എതിരാളി. ടേബിള്‍ ടെന്നീസില്‍ വ്യക്തിഗത ഇനത്തില്‍ മണിക ബത്രക്കും ശരത് കമലിനും മത്സരമുണ്ട്.

രാവിലെ നടന്ന പുരുഷന്മാരുടെ 50 കിലോ മീറ്റര്‍ നടത്തത്തില്‍ സന്ദീപ് കുമാറിനെ അയോഗ്യനാക്കിയിരുന്നു. നിലവില്‍ 11 സ്വര്‍ണവുമായി ഇന്ത്യ ഒന്‍പതാമതാണ്.

TAGS :

Next Story