Quantcast

ബംഗ്ലാദേശിനെ 173ലൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍

വെറും 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയാണ് രവീന്ദ്ര ജഡേജ തിരിച്ചുവരവ് ഏകദിനം ഗംഭീരമാക്കിയത്.

MediaOne Logo

Web Desk

  • Published:

    21 Sep 2018 12:39 PM GMT

ബംഗ്ലാദേശിനെ 173ലൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍
X

ഏഷ്യ കപ്പില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംങ് തകര്‍ച്ച. ബംഗ്ലാദേശിനെ 49.1 ഓവറില്‍ 173 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ഔള്‍ഔട്ടാക്കി. മൂന്ന് വീതം വിക്കറ്റെടുത്ത ബുറയും ഭുവനേശ്വര്‍ കുമാറും നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

ടോസ് നേടി ഫീല്‍ഡിംങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. ഒരുഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 65 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്ന ബംഗ്ലാദേശിനെ ടെസ്റ്റ് കളിച്ച് മുഹമ്മദുള്ളയും മൊസാദെക്ക് ഹൊസൈനുമാണ് ജീവന്‍ നിലനിര്‍ത്തിയത്. 51 പന്തില്‍ മുഹമ്മദുള്ള 25 റണ്‍സ് നേടിയപ്പോള്‍ 43 പന്തുകളില്‍ നിന്നാണ് ഹൊസൈന്‍ 12 റണ്‍സടിച്ചത്.

മുഹമ്മദുള്ളയെ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഹൊസൈനെ ജഡേജ ധോണിയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ 101ലെത്തിയപ്പോഴാണ് ഇരുവരും മടങ്ങിയത്. ഇതോടെ ബംഗ്ലാദേശ് വീണ്ടും അതിസമ്മര്‍ദ്ദത്തിലായി. എന്നാല്‍ പിന്നീടു വന്ന ക്യാപ്റ്റന്‍ മൊര്‍ത്താസയും(26) മെഹ്ദി ഹസന്‍ മിറാസും(42) ചേര്‍ന്ന് 66 വിലപ്പെട്ട റണ്‍സുകള്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാം വരവില്‍ 46.3 ഓവറില്‍ മൊര്‍ത്താസയെ ബുംറയുടെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. വൈകാതെ മിറാസിനേയും മുഷ്ഫിക്കുര്‍ റഹ്മാനേയും ധവാന്റെ കൈകളിലെത്തിച്ച് ബുംറ ബംഗ്ലാദേശ് ഇന്നിംങ്‌സിന് തിരശ്ശീലയിട്ടു. വെറും 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയാണ് രവീന്ദ്ര ജഡേജ തിരിച്ചുവരവ് ഏകദിനം ഗംഭീരമാക്കിയത്.

TAGS :

Next Story