ഏഷ്യന്‍ യോഗ സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പിന്റെ മനം കവര്‍ന്ന് ആര്‍ട്ടിസ്റ്റിക് യോഗ
തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പതിനൊന്ന് രാജ്യങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.
എട്ടാമത് ഏഷ്യന്‍ യോഗ സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം കാണികളുടെ മനം കവര്‍ന്ന് ആര്‍ട്ടിസ്റ്റിക് യോഗ. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പതിനൊന്ന് രാജ്യങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.
സംഗീതത്തിന്റെ താളത്തിനനുസൃതമായി മെയ്‌വഴക്കത്തോടെ യോഗ അവതരിപ്പിക്കുന്നതാണ് ആര്‍ട്ടിസ്റ്റിക് യോഗ. ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ച വിദേശി യോഗ അഭ്യാസികള്‍ കാണികളുടെ കയ്യടി നേടി. ഹരിയാനയില്‍ നിന്നെത്തിയ 9 വയസുകാരന്‍ ഹയാന്‍ മുതല്‍ അമ്പത് വയസുള്ള വിയറ്റ്നാം താരം ങ്യുയെന്‍ തി നോക്ക് വരെ അരങ്ങിലെത്തി. യോഗയില്‍ സെമി ക്ലാസിക്കല്‍ നൃത്തച്ചുവടുകള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ താരവും കാണികളുടെ മനം കവര്‍ന്നു. യോഗ അസോസിയേഷൻ ഓഫ് ഇന്ത്യ, യോഗ അസോസിയേഷൻ ഓഫ് കേരള, എന്നിവരാണ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകർ. 11 രാജ്യങ്ങളിൽ നിന്നായി 223 താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് ഈ മാസം മുപ്പതിന് സമാപിക്കും.
Adjust Story Font
16