Quantcast

ടീം ഇന്ത്യയെ പ്രശംസിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പോസ്റ്റ് ചെയ്ത ട്വീറ്റില്‍ തെറ്റ്; ട്രോളന്‍മാര്‍ ആഘോഷിക്കുകയാണ്

വെസ്റ്റ് ഇന്‍റീസിനെതിരെ 2-0ത്തിന് പരമ്പര വിജയിച്ച ‘മെന്‍ ഇന്‍ ബ്ലു’വിന് അഭിനന്ദനങ്ങള്‍ എന്നാണ് പോസ്റ്റ്

MediaOne Logo

Web Desk

  • Published:

    15 Oct 2018 2:12 AM GMT

ടീം ഇന്ത്യയെ പ്രശംസിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പോസ്റ്റ് ചെയ്ത ട്വീറ്റില്‍ തെറ്റ്; ട്രോളന്‍മാര്‍ ആഘോഷിക്കുകയാണ്
X

ഇന്ത്യ വെസ്റ്റ് ഇന്‍റീസിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയതിന് പിന്നാലെ ടീമിന് ആശംസകളുമായി കോണ്‍ഗ്രസ് പാര്‍ട്ടി ട്വീറ്ററില്‍ പോസ്റ്റിട്ടിരുന്നു. പക്ഷെ, പോസ്റ്റിലുള്ള ഒരു പിഴവിനെ ആഘോഷമാക്കുകയാണ് ട്രോളന്‍മാരും സാമൂഹ്യ മാധ്യമങ്ങളും.

വെസ്റ്റ് ഇന്‍റീസിനെതിരെ 2-0ത്തിന് പരമ്പര വിജയിച്ച 'മെന്‍ ഇന്‍ ബ്ലു'വിന് അഭിനന്ദനങ്ങള്‍ എന്നാണ് പോസ്റ്റ്. ഇതിലെ മെന്‍ ഇന്‍ ബ്ലു എന്ന പരാമര്‍ശമാണ് തെറ്റ്. ഏകദിനം കളിക്കുന്ന ഇന്ത്യന്‍ ടീമിനെയാണ് മെന്‍ ഇന്‍ ബ്ലു എന്ന് വിളിക്കുന്നത്. പക്ഷെ, ടെസ്റ്റ് വിജയം കൈവരിച്ച ടീമിന് എന്തിന് മെന്‍ ഇന്‍ ബ്ലു എന്ന് അഭിസംബോധന ചെയ്തുവെന്നാണ് ചോദിച്ചാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിനെതിരെ പ്രതികരണങ്ങള്‍ ഉയരുന്നത്.

പോസ്റ്റിലെ തെറ്റിനെ 2019 ലോക്സഭ ഇലക്ഷനെ വരെ ബന്ധിപ്പിച്ചാണ് പ്രതികരണങ്ങള്‍ ഉയരുന്നത്.

TAGS :

Next Story