സൂര്യപ്രകാശത്തില്‍ മാത്രമായി ഒരു കാറോട്ടമത്സരം
ചിലിയിലെ സാന്‍റിയാഗായിലാണ് സോളാര്‍ കാറുകള്‍ മത്സരത്തിന് ഒരുങ്ങുന്നത്. സാന്‍റിയാഗോയില്‍ നിന്നും അറ്റക്കാമ മരുഭൂമി വരേയാണ് കാറുകളോടിയെത്തിയത്. സഞ്ചരിക്കേണ്ട ദൂരമാകട്ടെ 2600 കിലോമീറ്ററും.
ചിലിയിലെ സാന്റിയാഗോ ഒരു കാറോട്ട മത്സരത്തിന്റെ ഒരുക്കത്തിലാണ്. 2600 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുള്ള ഈ മത്സരത്തിന് ഒരുങ്ങുന്നത് സോളാര്‍ കാറുകളാണ്.
സാന്‍റിയാഗോയിലെ ഈ ചെറുപട്ടണത്തില്‍ സോളാര്‍ കാറുകള്‍ അവസാനവട്ട മിനുക്കു പണിയിലാണ്. ഇന്നാണ് ഇവരുടെ മത്സരം. ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ കാറോട്ട മത്സരങ്ങളിലൊന്നാണ് നടക്കാന്‍ പോകുന്നത്. സൂര്യപ്രകാശം മാത്രം ഉപയോഗിച്ച് ഓടിയെത്തേണ്ടത് 2600 കിലോമീറ്റര്‍ അകലെയുള്ള അറ്റക്കാമ മരുഭൂമിയിലാണ്.
സമുദ്ര നിരപ്പില്‍ നിന്നും 11,000 അടി ഉയരം വരെ മത്സരത്തിനിടെ കാറുകള്‍ താണ്ടണം. ചെങ്കുത്തായ വഴികളും മലയിടുക്കുകളുമെല്ലാം മത്സരത്തിന്റെ ഭാഗമാണ്. ആകെ 11 ടീമുകളാണ് മത്സരത്തിനുള്ളത്. എട്ട് ടീമുകള്‍ ചിലിയില്‍ നിന്നും ബെല്‍ജിയം, കൊളംബിയ, ബൊളീവിയ എന്നിവിടങ്ങളില്‍ നിന്നുമാണ് ബാക്കിയുള്ള മൂന്ന് ടീമുകള്‍ മത്സരിക്കുന്നത്.
Adjust Story Font
16