ഇന്ത്യ-വിന്‍ഡീസ് ഏകദിനം; വിദ്യാര്‍ഥികള്‍ക്കായി 2000 ടിക്കറ്റുകള്‍ കൂടി ലഭ്യമാക്കി കെ.സി.എ
വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് ക്ഷാമം നേരിടുന്നത് കണക്കിലെടുത്താണ് കെ.സി.എയുടെ തീരുമാനം. അപ്പര്‍ ടിയറിലെ ടിക്കറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.
കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കായി 2000 ടിക്കറ്റുകള്‍ കൂടി നീക്കിവച്ചതായി കെ.സി എ. 500 രൂപയാണ് വിദ്യാര്‍ഥികളുടെ ടിക്കറ്റിന്റെ വില. നവംബര്‍ ഒന്നിന് കാര്യവട്ടത്തെ സ്പോട്സ് ഹബ്ബിലാണ് മത്സരം.
വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് ക്ഷാമം നേരിടുന്നത് കണക്കിലെടുത്താണ് കെ.സി.എയുടെ തീരുമാനം. അപ്പര്‍ ടിയറിലെ ടിക്കറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. 500 രൂപ നിരക്കില്‍ ഈസ്റ്റ് ബ്ലോക്കിലെ അപ്പര്‍ ടയര്‍ എസിയിലാണ് ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 2700 അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പന നടക്കുന്നുണ്ട്. പണം നല്‍കിയാല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
മുന്‍വര്‍ഷങ്ങളിലേതുപ്പോലെ കൗണ്ടറുകള്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പന ഉണ്ടാകില്ലെന്ന് കെ.സി.എ നേരത്തെ അറിയിച്ചിരുന്നു. പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാകും. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. ഇതിനു പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്.
ഒരാള്‍ക്ക് ഒരു യൂസര്‍ ഐഡിയില്‍ നിന്നും പരമാവധി 6 ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാം. ഒരു ഐഡിയില്‍ നിന്നും ഒരു തവണ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. രാവിലെ 10.30 മുതലാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം തുടങ്ങുക.
Adjust Story Font
16