Quantcast

"ലോകകപ്പിനിടെ ടീമിന് വലിയൊരു പിഴവ് പറ്റി": രവി ശാസ്ത്രി

സെമി ഫൈനലില്‍ ന്യൂസിലാൻഡിനോട് തകർന്നടിഞ്ഞ ബാറ്റിംഗ് നിര, ഇന്ത്യക്ക് ലോകകപ്പിൽ നിന്നും പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-12-11 08:05:48.0

Published:

11 Dec 2021 8:04 AM GMT

ലോകകപ്പിനിടെ ടീമിന് വലിയൊരു പിഴവ് പറ്റി: രവി ശാസ്ത്രി
X

2019 ലെ ഇംഗ്ലണ്ട് ലോകകപ്പിനിടെ ടീം സെലക്ഷനിൽ പിഴവ് സംഭവിച്ചതായി മുൻ പരിശീലകൻ രവി ശാസ്ത്രി. ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാരെ ഉൾപ്പെടുത്തിയ സെലക്ടർമാരുടെ തീരുമാനം യുക്തിയില്ലാത്തതായിരുന്നുവെന്ന് രവി ശാസ്ത്രി വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അതൃപ്തി തുറന്നു പറഞ്ഞത്.

സുപ്രധാന ലോകകപ്പ് പരമ്പരക്കായി മികവുറ്റ സെലക്ഷൻ ഉണ്ടാവണമായിരുന്നു. അമ്പാട്ടി റായിഡുവോ ശ്രേയസ് അയ്യരോ ടീമിൽ ഉൾപ്പെടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ലോകകപ്പിന് മാസങ്ങൾക്കു മുൻപ്, നാലാം നമ്പറിൽ റായിഡു ഇറങ്ങുന്നതാണ് നല്ലതെന്ന് നായകൻ വിരാട് കോഹ്‍ലിയും അഭിപ്രായപ്പെടുകയുണ്ടായി.

എന്നാൽ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്ത ടീമിൽ റായിഡു ഉണ്ടായിരുന്നില്ല. മൂന്ന് വിക്കറ്റ് കീപ്പർമാരെ ഉൾപ്പെടുത്തുന്നതിന് പകരം, അമ്പാട്ടി റായിഡുവിനോ ശ്രേയസ് അയ്യർക്കോ അവസരം നൽകണമായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.

ടീം സെലക്ഷനിൽ താൻ ഇടപെടാറില്ല. ആവശ്യപ്പെട്ടാൽ അല്ലാതെ അതിൽ അഭിപ്രായം പറയുകയുമുണ്ടായിരുന്നില്ല. ധോണിയും, റിഷഭ് പന്തും, ദിനേശ് കാർത്തികും ഒരുമിച്ച് ടീമിൽ വരുന്നതിന് പിന്നിൽ എന്തു യുക്തിയാണുള്ളതെന്നും ശാസ്ത്രി ചോദിച്ചു.

2019 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ ടീം, ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനോട് മാത്രമാണ് പരാജയപ്പെട്ടത്. എന്നാൽ നിർണായകമായ സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ തകർന്നടിഞ്ഞ ബാറ്റിംഗ് നിര ഇന്ത്യക്ക് ലോകകപ്പിൽ നിന്നും പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു.

2014 ലെ ഇംഗ്ലണ്ട് പര്യടനത്തോട് അനുബന്ധിച്ചാണ് രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ ഡയറക്ടറായി എത്തുന്നത്. തുടർന്ന് മുഖ്യ പരിശീലകനായി ചുമതലയേറ്റ ശാസ്ത്രി, 2021 ടി20 ലോകകപ്പിലെ പരാജയത്തെ തുടർന്ന് പടിയിറങ്ങുകയായിരുന്നു.

Former coach Ravi Shastri has said that there was a mistake in the team selection during the 2019 England World Cup. Ravi Shastri said the decision of the selectors to include three wicket-keepers in the team was irrational. He expressed his displeasure in an interview with the Times of India.


TAGS :

Next Story