അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ ടീം
മൊത്തം മൂന്ന് ഇനങ്ങളില്‍ ഫൈനലില്‍ എത്താന്‍ കഴിഞ്ഞെങ്കിലും ആദ്യ അഞ്ചില്‍ പോലും ഇടം ലഭിച്ചില്ല
രണ്ടിനങ്ങളില്‍ ലഭിച്ച ഒളിമ്പിക്സ് യോഗ്യത മാത്രമാണ് പതിനേഴാമത് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ സമ്പാദ്യം. മൊത്തം മൂന്ന് ഇനങ്ങളില്‍ ഫൈനലില്‍ എത്താന്‍ കഴിഞ്ഞെങ്കിലും ആദ്യ അഞ്ചില്‍ പോലും ഇടം ലഭിച്ചില്ല. ഇതേ സ്റ്റേഡിയത്തില്‍ തന്നെ മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവരും ഈ മീറ്റില്‍ നിരാശപ്പെടുത്തി.
ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ മിക്സഡ് റിലേയില്‍ ഫൈനല്‍ യോഗ്യതയും ടോക്യോ ഒളിമ്പിക്സിലേക്കുള്ള യോഗ്യതയും. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അപ്പീലിലൂടെ ഫൈനലിലേക്ക് യോഗ്യത നേടിയ അവിനാഷ് സാബ്ലേ മികച്ച പ്രകടനത്തിലൂടെ നേടിയ ഒളിമ്പിക്സ് യോഗ്യത. ജാവലിന്‍ ത്രോയില്‍ അന്നു റാണിയുടെ ഫൈനല്‍ പ്രവേശം. ഇത്രയും മാത്രമാണ് ദോഹ ലോക അത്ലറ്റിക് മീറ്റിലെ ഇന്ത്യന്‍ സമ്പാദ്യം. ഏഷ്യന്‍ വന്‍കര്യ്ക്കുള്ളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വെക്കുമ്പോഴും ലോക നിലവാരത്തിലേക്കുയരാന്‍ ഇന്ത്യന്‍ സംഘത്തിന് കഴിയാത്ത ദുര്‍ഗതിക്ക് ദോഹ മീറ്റിലും മാറ്റമുണ്ടായില്ല.
പൂര്‍ണമായും മലയാളി താരങ്ങള്‍ മാത്രം അണിനിരന്ന മിക്സഡ് റിലേ ടീം ഫൈനലിലേക്ക് മുന്നേറി ഒളിമ്പിക്സ് യോഗ്യത നേടിയതില്‍ കേരളത്തിന് അഭിമാനിക്കാന്‍ വകയുണ്ട്. എന്നാല്‍ ഇതേ സ്റ്റേഡിയത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയ പിയു ചിത്രയ്ക്ക് 1500 മീറ്ററില്‍ ആദ്യ റൌണ്ട് കടക്കാനായില്ല. ഏറെ പ്രതീക്ഷകള്‍ പുലര്‍ത്തിയിരുന്ന നാലേ ഗുണം നാനൂറ് മീറ്റര്‍ റിലേയില്‍ പുരുഷ വനിതാ ടീമുകള്‍ ഹീറ്റ്സ് പോലും കടന്നില്ല. ഫീല്‍ഡ് ഇനങ്ങളില്‍ നീരജ് ചോപ്രയുടെ അസാനിധ്യം വിനയായി. ജാവലിനില്‍ ശിവപാല്‍ യാദവിനും ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങിനും ആദ്യ റൌണ്ട് കടക്കാനായില്ല
Adjust Story Font
16