അപ്രതീക്ഷിത തോൽവി; കിരീടത്തിന് യുവന്റസ് കാത്തിരിക്കണം
ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ കിരീടത്തിനടുത്ത് എത്തിയ യുവന്റസിന് അപ്രതീക്ഷിത തോല്‍വി. അതും തരംതാഴ്ത്തല്‍ മേഖലയിലുണ്ടായിരുന്ന ഉഡിനിസിനോടാണ് ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്റെയും തോല്‍വി.
ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ കിരീടത്തിനടുത്ത് എത്തിയ യുവന്റസിന് അപ്രതീക്ഷിത തോല്‍വി. അതും തരംതാഴ്ത്തല്‍ മേഖലയിലുണ്ടായിരുന്ന ഉഡിനിസിനോടാണ് ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്റെയും തോല്‍വി. 2-1നായിരുന്നു തോല്‍വി. വ്യാഴാഴ്ച രാത്രി കിരീടം ഉയർത്തേണ്ടവരായിരുന്നു നിലവിലെ ചാമ്പ്യന്മാരായ യുവന്റസ്. തോല്‍വിയോടെ കിരീടധാരണത്തിനായി യുവന്റസ് ഇനിയും കാത്തിരിക്കണം.
FT | ⏱ | Full-time in Udine.#UdineseJuve #FinoAllaFine #ForzaJuve pic.twitter.com/iaUz81TqO1
— JuventusFC (@juventusfcen) July 23, 2020
മാത്തിയസ് ഡി ലിറ്റിന്റെ ഗോളിൽ (42) ആദ്യ പകുതി തന്നെ മുന്നിലെത്തിയതാണ് യുവന്റസ്. എന്നാൽ രണ്ടാം പകുതിയിൽ രണ്ടു ഗോളുമായി എതിരാളികൾ തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. ലിജ നെസ്റ്റോറോവ്സ്കി(52), സീകോ ഫൊഫാന(92) എന്നിവരാണ് ഉഡിനിസിനായി ഗോൾ നേടിയത്. ഇതോടെ 17ാം സ്ഥാനത്തുണ്ടായിരുന്ന ഉഡിനിസ് അപ്രതീക്ഷിത ജയത്തോടെ 15ാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
Adjust Story Font
16