മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജേഴ്‍സിയില്‍ സഹൽ അബ്ദുസമദ്
സിറ്റിയുടെ മൂന്നു ജേഴ്സികളും അണിഞ്ഞുനില്‍ക്കുന്ന ചിത്രം സഹല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിലെ സൂപ്പര്‍ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജേഴ്‍സിയില്‍ ഇന്ത്യയുടേയും കേരള ബ്ലാസ്റ്റേഴ്സിന്റേയും മലയാളി താരം സഹൽ അബ്ദുസമദ്. സഹലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ സാക്ഷാല്‍ സെര്‍ജിയോ അഗ്വേറോ കമന്റ് ചെയ്തിരിക്കുന്നു.
സഹലിന്റെ ചിത്രത്തിന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഔദ്യോഗിക പേജില്‍ നിന്ന് കയ്യടിയും കമന്റായി എത്തിയിട്ടുണ്ട്. ജംഷഡ്പൂര്‍ എഫ് സി താരം നരേന്ദ്രര്‍ ഗലോട്ട്, സിറ്റി താങ്കളെ സ്വന്തമാക്കിയോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് സഹല്‍ തമാശയായി ഉത്തരം നല്‍കിയിട്ടുണ്ട്.
പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജും സഹലിന്റെ ചിത്രം പങ്കുവെച്ചു. സിറ്റി ജഴ്സിയിൽ ഇന്ത്യൻ താരം എന്ന കുറിപ്പോടെയാണ് പ്രീമിയർ ലീഗിന്റെ എഫ്ബി പോസ്റ്റ്.
സിറ്റിയുടെ മൂന്നു ജേഴ്സികളും അണിഞ്ഞുനില്‍ക്കുന്ന ചിത്രം സഹല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. പ്യൂമയാണ് ജേഴ്സി തയ്യാറാക്കിയത്.
Adjust Story Font
16