മുന്നില്‍ നിന്ന് നയിക്കാന്‍ കോഹ്‍ലി; ട്വന്‍റി 20 ലോകകപ്പില്‍ വിരാട് കോഹ്‍ലി ഓപ്പണറായേക്കും
ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ രോഹിത്തിനൊപ്പം ക്യാപ്റ്റന്‍ കോഹ്‍ലിയാണ് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേടിയതിന് പിന്നാലെ കോഹ്‍ലി ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ടി20 ഫോര്‍മാറ്റില്‍ ഹിറ്റ്മാനൊപ്പം സ്ഥിരം ഓപ്പണറാകാന്‍ കോഹ്‍ലി എത്തുമെന്നാണ് ക്രിക്കറ്റ് ലോകത്തുനിന്നെത്തുന്ന പുതിയ വാര്‍ത്തകള്‍.
ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ രോഹിത്തിനൊപ്പം ക്യാപ്റ്റന്‍ കോഹ്‍ലിയാണ് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 94 റണ്‍സാണ് ആദ്യ വിക്കറ്റില്‍ സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. രോഹിത് ശര്‍മ 34 പന്തില്‍ 64 റണ്‍സ് നേടി പുറത്തായപ്പോള്‍ വിരാട് കോഹ്‍ലി 52 ബോളില്‍ 80 റണ്‍സ് നേടി പുറത്താകാതെ നിന്നു. മത്സരത്തില്‍ ഇന്ത്യ 36 റണ്‍സിന് ജയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് രോഹിത് ശർമക്കൊപ്പം ഓപ്പണറായി ഇറങ്ങാനുള്ള ആഗ്രഹം ഇന്ത്യൻ നായകൻ തുറന്ന് പറഞ്ഞത്. പരമ്പരയിൽ നാലാമതായി ബാറ്റിങ്ങിനിറങ്ങിയിരുന്ന കോഹ്‍ലി അവസാന ടി20യില്‍ ഓപ്പണറായെത്തിയപ്പോള്‍ ആദ്യം എല്ലാവരും ആശ്ചര്യപ്പെട്ടിരുന്നു.
💬 "I’d definitely like to partner with Rohit at the top.”
— ICC (@ICC) March 21, 2021
Should @imVkohli and @ImRo45 open for India in this year’s @T20WorldCup?#INDvENG pic.twitter.com/VS8uRENAR4
'ഇപ്പോൾ നമുക്ക് കരുത്തുറ്റ മധ്യനിരയുണ്ട്. രണ്ടു പ്രധാന താരങ്ങള്‍ മധ്യനിരയില്‍ മികച്ച കളി കാഴ്ചവെക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ രോഹിതിനൊപ്പം ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പില്‍ പങ്കാളിയാകാൻ ഞാൻ ആഗ്രഹിക്കുന്നു, ഞങ്ങള്‍ക്ക് മികച്ച തുടക്കമിടാനായാല്‍ അത് ടീമംഗങ്ങള്‍ക്ക് ആത്മവിശ്വാസമേകും' കോഹ്‍ലി പറഞ്ഞു. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകനായ കോഹ്‍ലി, വരുന്ന ഐ.പി.എല്‍ സീസണിലും താൻ ഓപ്പണറായി തുടരുമെന്നും കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരെ നിർണായകമായ അഞ്ചാം മത്സരത്തിൽ കോഹ്‍ലി-രോഹിത് സഖ്യം 94 റൺസാണ് അടിച്ചുകൂട്ടിയത്. ഇരുവരുമൊരുക്കിയ മികച്ച അടിത്തറയിൽ നിന്നും ഇന്ത്യ 224 റൺസിന്‍റെ പടുകൂറ്റൻ സ്കോർ നേടിയിരുന്നു. മൂന്ന് അർധസെഞ്ച്വറികളുമായി ക്യാപ്റ്റന്‍ കോഹ്‍ലി തന്നെയാണ് പരമ്പരയിലെ താരമായതും.
രോഹിത് ശർമക്കൊപ്പം ആര് ഇന്നിങ്സ് തുറക്കുമെന്നത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് സ്ഥിരം തലവേദന ഉണ്ടാക്കുന്ന ചോദ്യമായിരുന്നു. ശിഖർ ധവാൻ, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ എന്നിവരെ ഈ പരമ്പരയിൽ മാറിമാറി പരീക്ഷിച്ചിരുന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. ഈ സാഹചര്യത്തിൽ ക്യാപ്റ്റന്‍ കോഹ്‍ലി തന്നെ ഓപ്പണറാകാനുള്ള സന്നദ്ധത ഏറ്റെടുത്ത് രംഗത്തെത്തുമ്പോള്‍ ഇന്ത്യ നോട്ടമിടുന്നത് വരാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിലേക്കാണ്. ഐ.പി.എല്ലില്‍ കോഹ്‍ലി തന്നെ ബാംഗ്ലൂരിനായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്ന് കൂടി പറയുമ്പോള്‍ ടി20 ലോകകപ്പിലേക്കുള്ള പരിശീലന കാലയളവ് കൂടിയാകും കോഹ്‍ലിയും ആരാധകരും പ്രതീക്ഷ വെക്കുന്നത്.
Adjust Story Font
16