അൻസു ഫാറ്റിക്ക് മൂന്നാമതും ശസ്ത്രക്രിയ; ബാഴ്‍സലോണക്ക് തിരിച്ചടി
പത്ത് മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടി മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് താരത്തിന് പരിക്ക് വില്ലനായെത്തുന്നത്
ബാഴ്സലോണയുടെ ഭാവി താരമെന്ന വിശേഷിപ്പിച്ച അന്‍സു ഫാത്തിക്ക് മൂന്നാമതൊരു ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍. പുറത്തു വന്ന പുതിയ വിവരങ്ങൾ പ്രകാരം സ്‌പാനിഷ് താരത്തിന്റെ നിലവിലെ അവസ്ഥ ബാഴ്‍സലോണക്ക് തിരിച്ചടിയാണ്. ഫാറ്റിയെ കളിക്കളത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള പ്രക്രിയകൾ ഉദ്ദേശിച്ച രീതിയിൽ പുരോഗമിക്കുന്നില്ലെന്നും വീണ്ടും പരിക്കിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന താരത്തിന് മൂന്നാമതൊരു ശസ്ത്രക്രിയ നടത്തുന്ന കാര്യം ബാഴ്‌സലോണയുടെ പരിഗണനയിൽ ഉണ്ടെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കാൽമുട്ടിന് പരിക്കേറ്റ താരം മൂന്നാമത്തെ ശസ്ത്രക്രിയക്ക് വിധേയമാവുകയാണെങ്കിൽ ഈ സീസണിൽ ബാഴ്‌സലോണക്കായി കളിക്കാനാകില്ല. ഇതിനു പുറമെ സ്പെയിനൊപ്പം യൂറോ കപ്പും ടോക്കിയോ ഒളിമ്പിക്‌സ് മത്സരങ്ങളും താരത്തിന് നഷ്‌ടമാകും.
പത്ത് മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടി മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് താരത്തിന് പരിക്ക് വില്ലനായെത്തുന്നത്. നവംബറിൽ പരിക്കേറ്റു ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് നാല് മാസം പുറത്തിരിക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. മൂന്നു മാസത്തെ വിശ്രമവും ഒരു മാസത്തെ വർക്ക് ഔട്ടുമാണ് താരത്തിന് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ നിർദ്ദേശിക്കപ്പെട്ടതെങ്കിലും ജനുവരിയിൽ കാര്യങ്ങൾ വീണ്ടും സങ്കീർണമായി.
Adjust Story Font
16