Quantcast

ക്രീസിലെ മൈക്കല്‍ ജാക്സണായി ഋഷഭ് പന്ത്; കാണാം ആ ഹെലികോപ്റ്റര്‍ ഷോട്ട്

മൈക്കൽ ജാക്‌സന്‍റെ ഡാന്‍സ് സ്റ്റെപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു പന്തിന്‍റെ ക്രീസിലെ ഫൂട് വര്‍ക്കും സിക്സറും.

MediaOne Logo

Web Desk

  • Published:

    30 March 2021 10:39 AM GMT

ക്രീസിലെ മൈക്കല്‍ ജാക്സണായി ഋഷഭ് പന്ത്; കാണാം ആ ഹെലികോപ്റ്റര്‍ ഷോട്ട്
X

23കാരന്‍റെ എല്ലാ കുസൃതിത്തരവും ബാറ്റിങില്‍ പ്രകടമാക്കാറുള്ള താരമാണ് ഇന്ത്യയുടെ ഋഷഭ് പന്ത്. ബാറ്റിഗിനായി ഗാര്‍ഡ് എടുത്താല്‍ എറിയുന്ന ബൌളര്‍മാരുടെ വലിപ്പവും മുന്‍ റെക്കോര്‍ഡുകളും ഒന്നും നോക്കാറില്ലാത്ത താരം കൂടിയാണ് പന്ത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും സ്ഥിതി വ്യതസ്തമായിരുന്നില്ല. തലങ്ങും വിലങ്ങും ഇംഗ്ലണ്ട് ബൌളര്‍മാര്‍ക്ക് അടി കിട്ടി.

മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ ഇന്നിംഗ്‌സിൽ ടോപ്പ് സ്‌കോററായി മാറിയതും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയായ റിഷഭ് പന്താണ്. 62 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും സഹിതം 78 റണ്‍സാണ് പന്ത് നേടിയത്. മുന്‍ ഇന്നിങ്സുകളിലേതുപോലെ തന്നെ ഇത്തവണയും വ്യത്യസ്തമായ ഷോട്ടുകൾ കൊണ്ട് പന്ത് ആരാധകരുടെ ഹൃദയം കീഴടക്കി. അതില്‍ ഏറ്റവും കൈയ്യടി നേടിയത് ആദിൽ റഷീദ് എറിഞ്ഞ ഓവറില്‍ പന്ത് നേടിയ സിക്സറിനാണ്. വ്യത്യസ്തമായ ആംഗിളില്‍ നിന്ന് ഹെലികോപ്റ്റർ ഷോട്ടിലൂടെയായിരുന്നു പന്തിന്‍റെ കിടിലന്‍ സിക്സര്‍. മൈക്കൽ ജാക്‌സന്‍റെ ഡാന്‍സ് സ്റ്റെപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു പന്തിന്‍റെ ക്രീസിലെ ഫൂട് വര്‍ക്കും സിക്സറും.

മികച്ച തുടക്കം ലഭിച്ചതിന് ശേഷം ഇന്ത്യന്‍ മുന്നേറ്റ നിര തകര്‍ന്നടിഞ്ഞിടത്തു നിന്നാണ് പന്ത് ഇന്ത്യയുടെക്ക് രക്ഷക്കെത്തിയത്. മധ്യനിരയില്‍ റണ്‍സ് കണ്ടെത്തി ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ഇന്നിങ്സിനെ കരകയറ്റുകയായിരുന്നു. 99 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. അഞ്ച് ബൌണ്ടറിയും നാല് സിക്സറുമുള്‍പ്പടെ 61 ബോളില്‍ 78 റണ്‍സാണ് ഋഷഭ് പന്ത് നേടിയത്.

അവസാന ബോളില്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇന്ത്യ ഏഴ് റണ്‍സിനാണ് വിജയിച്ചത്. ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ അവസാനം വരെ സജീവമാക്കി നിര്‍ത്തിയത് 95 റണ്‍സുമായി പുറത്താകാതെ നിന്ന സാം കറനാണ്. തോറ്റെങ്കിലും മികച്ച പ്രകടനവുമായി കളം നിറഞ്ഞ സാം കറനെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story