'പുജാര പഴയ ആളല്ല സാര്‍': നെറ്റ്‌സില്‍ അടിയോടടി...
50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പൂജാരയെ അതേ തുകയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയപ്പോള്‍ അന്തംവിട്ടവരാണ് ക്രിക്കറ്റ് പ്രേമികള്‍.
50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പൂജാരയെ അതേ തുകയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയപ്പോള്‍ അന്തംവിട്ടവരാണ് ക്രിക്കറ്റ് പ്രേമികള്‍. ടെസ്റ്റില്‍ അഗ്രഗണ്യനായ പുജാരയെ എന്തിന് ടി20 ടീമില്‍ ഉള്‍പ്പെടുത്തണം എന്നായിരുന്നു പലരുടെയും ചോദ്യം. എന്തായാലും ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാംപിൽ ഇത്തവണ രണ്ടും കൽപ്പിച്ചാണ് പൂജാര. നെറ്റ്സിൽ പന്തെറിയുന്ന ബോളർമാരെ തലങ്ങും വിലങ്ങും പറത്തുന്ന പൂജാരയുടെ പുതിയൊരു വിഡിയോയാണ് താരത്തിന്റെ ‘മാറ്റ’ത്തെക്കുറിച്ച് ചർച്ചയുയർത്തുന്നത്.
2014ലാണ് പുജാര അവസാനമായി ഐപിഎല്‍ കളിക്കുന്നത്. ഇതുവരെ 30 ഐപിഎല്‍ മത്സരങ്ങള്‍ പുജാര കളിച്ചിട്ടുണ്ട്. ഒരു അര്‍ദ്ധ സെഞ്ച്വറിയുള്‍പ്പെടെ 390 റണ്‍സാണ് പുജാര നേടിയത്. 99.74 ആണ് സ്‌ട്രൈക്ക് റേറ്റ്. ഐപിഎല്‍ ഉള്‍പ്പെടെ 64 ടി20 മത്സരങ്ങളിലാണ് പുജാര ബാറ്റേന്തിയത്. 1356 റണ്‍സും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
2008 മുതല്‍ 2014 വരെ നീണ്ട ഐപിഎല്‍ കാലഘട്ടത്തില്‍ മൂന്ന് ടീമുകള്‍ക്ക് വേണ്ടിയാണ് പുജാര കളിച്ചിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പുജാരയിലെ ടി20 ബാറ്റ്‌സ്മാനെ കണ്ടെത്തിയത്. 2010ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമായി താരം. അവസാനം പഞ്ചാബ് കിങ്‌സിന് വേണ്ടിയാണ് പുജാര ഐപിഎല്‍ കളിച്ചത്. അതിന്ശേഷം ആരും ടീമിലെടുത്തില്ല.
Puji was on fire 🔥@cheteshwar1 #csk pic.twitter.com/CNbPXi786q
— Ravi Desai 🇮🇳 Champion CSK 💛🏆 (@its_DRP) March 30, 2021
Adjust Story Font
16