Quantcast

റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിൽ വിറ്റത് മോഹവിലക്ക്

ഗുരുതര രോഗം ബാധിച്ച ആറു മാസം പ്രായമായ കുട്ടിയുടെ ചികിത്സക്കായാണ് സെർബിയൻ ജീവകാരുണ്യ സംഘടന ലേലം നടത്തിയത്

MediaOne Logo

Web Desk

  • Published:

    2 April 2021 1:07 PM GMT

റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിൽ വിറ്റത് മോഹവിലക്ക്
X

ബെൽഗ്രേഡിൽ കഴിഞ്ഞയാഴ്ച നടന്ന ലോകകകപ്പ് യോഗ്യതാ മത്സരത്തിൽ ഗോൾ അനുവദിക്കാത്തത്തിൽ പ്രതിഷേധിച്ച് പോർച്ചുഗീസ് ഫുട്ബോൾ ടീം നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിൽ വിറ്റു. സ്‌പൈനൽ മസ്കുലാർ ആട്രോഫി എന്ന ഗുരുതര രോഗം ബാധിച്ച ആറു മാസം പ്രായമായ കുട്ടിയുടെ ചികിത്സക്കായാണ് സെർബിയൻ ജീവകാരുണ്യ സംഘടന ലേലം നടത്തിയത്. 64,000 യൂറോ ( 5527232 രൂപ) ക്കാണ് ലേലത്തിൽ ആം ബാൻഡ് വിറ്റ് പോയത്.

സെർബിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരം 2 -2 നു സമനിലയിൽ അവസാനിക്കുന്നതിന് നിമിഷങ്ങൾ മുൻപാണ് തന്റെ ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ആം ബാൻഡ് വലിച്ചെറിഞ്ഞ് കളം വിറ്റത്. ടച് ലൈനിന് സമീപം കിടന്ന ആം ബാൻഡ് അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിശമന സേന ഉദ്യോഗസ്ഥൻ കണ്ടെത്തുകയും ജീവകാരുണ്യ സംഘടനക്ക് കൈമാറുകയായിരുന്നു.

സെർബിയ ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് ഗോൾകീപ്പറെ കബളിപ്പിച്ച് റൊണാൾഡോ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. സെർബിയൻ താരം പന്ത് പുറത്തേക്കടിച്ചെങ്കിലും, അതിനു മുൻപേ പന്ത് ഗോൾവര കടന്നിരുന്നു.ഗോളാണെന്ന ധാരണയിൽ റൊണാൾഡോ ആഘോഷത്തിലേക്ക് കടന്നെങ്കിലും സൈഡ് റഫറിയുമായി ആലോചിച്ച് ഡച്ച് റഫറി ഡാനി മക്കലി ഗോൾ നിഷേധിച്ചു.

ടി.വി റീപ്ലെകളിൽ റൊണാൾഡോയുടെ ഷോട്ട് ഗോളാണെന്നു വ്യക്തമായിരിക്കെയാണ് അസിസ്റ്റന്റ് റഫറി തെറ്റായ തീരുമാനമെടുത്തത്. മത്സരശേഷം ഇൻസ്റ്റഗ്രാമിലൂടെയും അദ്ദേഹം തന്റെ പ്രതിഷേധം പരസ്യമാക്കി. ഗോൾ അനുവദിക്കാതിരുന്നതോടെ പോർച്ചുഗലും സെർബിയയും 2–2 സമനിലയിൽ പിരിഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story