മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലും കോവിഡ്: കിരണ്‍ മോറെ പോസിറ്റീവ്
മുന്‍ ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ്കീപ്പിങ് കണ്‍സള്‍ട്ടന്റുമായ കിരണ്‍ മോറെക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയതായും മുംബൈ ക്യാമ്പ് അറിയിക്കുന്നു.
മുന്‍ ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ്കീപ്പിങ് കണ്‍സള്‍ട്ടന്റുമായ കിരണ്‍ മോറെക്ക് കോവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയതായും മുംബൈ ക്യാമ്പ് അറിയിക്കുന്നു. മോറെയും മുംബൈ ഇന്ത്യന്‍സും ബി.സി.സിഐയുടെ എല്ലാ മെഡിക്കല്‍ പ്രോട്ടോകോളും പാലിക്കുന്നുണ്ടെന്ന് ടീം ക്യാമ്പ് അറിയിക്കുന്നു. മുംബൈയുടെ മെഡിക്കല്‍ ടീം മോറയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ട്.
നേരത്തെ ഡല്‍ഹി കാപിറ്റല്‍സ് താരം അക്‌സര്‍ പട്ടേലിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാമ്പിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സിഎസ്‌കെ സ്റ്റാഫ് അംഗത്തിനാണ് കോവിഡ് ബാധിച്ചിരുന്നത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കളിക്കാരുമായി ഇദ്ദേഹത്തിന് ബന്ധമില്ലായിരുന്നു. കഴിഞ്ഞ സീസണിലും ചെന്നൈ ക്യാമ്പില്‍ കോവിഡ് പടര്‍ന്നിരുന്നു. കളിക്കാരുള്‍പ്പെടെ 13 പേര്‍ക്കാണ് അന്ന് കോവിഡ് ബാധിച്ചിരുന്നത്.
അതേസമയം ഐ.പി.എൽ വേദികളിലൊന്നായ മുബൈ വാങ്കഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒമ്പത് ജീവനക്കാരെ ടെസ്റ്റ് ചെയ്തപ്പോഴാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഐ.പി.എല്ലിന്‍റെ ഭാഗമായി എല്ലാ ജീവനക്കാർക്കും കോവിഡ് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കിയിരുന്നു. ഏപ്രിൽ 10 മുതൽ 25 വരെയാണ് മുബൈയിൽ ഐപിഎൽ മത്സരങ്ങൾ നടക്കുക. കാണികളില്ലാതെ വാങ്കഡെയിൽ തന്നെ മത്സര നടത്തുമെന്നാണ് ബിസിസിഐ നിലപാട്.
Adjust Story Font
16