Quantcast

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ന്യൂസിലൻഡ് 20 അംഗ ടീമിനെ പ്രഖ്യാപിച്ചു

കെയ്‌ൻ വില്യംസൺ തന്നെയാണ് ന്യൂസിലാന്‍ഡ് നായകൻ.

MediaOne Logo

Web Desk

  • Published:

    8 April 2021 3:22 PM GMT

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ന്യൂസിലൻഡ് 20 അംഗ ടീമിനെ പ്രഖ്യാപിച്ചു
X

ജൂണ്‍ 28ന് നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. രണ്ട് പുതുമുഖങ്ങളുള്‍പ്പടെ 20 അംഗ ടീമിനെയാണ് ന്യൂസിലാന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരെ നടക്കുന്ന ഫൈനലില്‍ രചിൻ രവീന്ദ്ര, ജേക്കബ് ഡഫി എന്നിവരാണ് പുതുമുഖങ്ങളായി ന്യൂസിലൻഡ് ടീമില്‍ ഇടംപിടിച്ചത്. സതാംപ്‌ടണിൽ നടക്കുന്ന ഫൈനൽ മത്സരത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കുക. നേരത്തെ ലോര്‍ഡ്സ് ആയിരുന്നു ഫൈനലിനായി നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സതാംപ്ടണിലേക്ക് വേദി മാറ്റുകയായിരുന്നു. കെയ്‌ൻ വില്യംസൺ തന്നെയാണ് ന്യൂസിലാന്‍ഡ് നായകൻ.


ന്യൂസിലൻഡ് ടീം ഇങ്ങനെ

കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലണ്ടല്‍, ട്രെന്‍റ് ബോള്‍ട്ട്, ഡ്രഗ് ബ്രേസ്വെല്‍, ഡെവണ്‍ കോണ്‍വേ, കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം, ജേക്കബ് ഡഫി, മാറ്റ് ഹെന്‍റി, കൈല്‍ ജാമിസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്‍റ്റി നിക്കോള്‍സ്, അജാസ് പട്ടേല്‍, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്‍റ്നര്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്‌നര്‍, വില്‍ യംഗ്.

ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുമായി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിന് ബെര്‍ത്ത് നേടിയത്. 17 മത്സരങ്ങളില്‍ നിന്നായി 12 ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഐ.സി.സി ടെസ്റ്റ് റാങ്കിങിലും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലാന്‍ഡ് രണ്ടാമതും. ആസ്ട്രേലിയയിലുള്‍പ്പെടെ പരമ്പര വിജയം നേടിയ ഇന്ത്യയെ ഫൈനലില്‍ തളക്കുക എന്നത് ന്യൂസിലാന്‍ഡിന് സംബന്ധിച്ച് വെല്ലുവിളിയാകും എന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story