Quantcast

നാപ്പോളിയെ പിടിച്ചുകെട്ടി; എ.സി മിലാന്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

നേരത്തെ ആദ്യ പാദ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത ഒരു ഗോളിന് മിലാന്‍ ജയിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    19 April 2023 2:52 AM GMT

AC Milan,Champions League, semi-finals, Napoli,latest news
X

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ രണ്ടാം പാദത്തിലും നാപ്പോളിയെ പൂട്ടി എ സി മിലാൻ. രണ്ടാം പാദ മത്സരം സമനിലായായതോടെ എസി മിലാന്‍ സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. നേരത്തെ ആദ്യ പാദ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത ഒരു ഗോളിന് മിലാന്‍ ജയിച്ചിരുന്നു. രണ്ടാം പാദ മത്സരം 1-1ന് സമനിലയായതോടെ ഗോള്‍ അഗ്രിഗേറ്റില്‍ 2-1ന് ലീഡ് ചെയ്ത എ.സി മിലാൻ സെമി ഉറപ്പാക്കുകയായിരുന്നു. അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇറ്റാലിയൻ ടീം ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തുന്നത്.

കളിയുടെ തുടക്കത്തില്‍ത്തന്നെ ലീഡ് നേടാനുള്ള സുവര്‍ണാവസരം എസി മിലാന് ലഭിച്ചിരുന്നു. പക്ഷേ പെനാല്‍റ്റിയുടെ രൂപത്തില്‍ വന്ന ഭാഗ്യം ഗോളാക്കാന്‍ മിലാന് കഴിഞ്ഞില്ല. 22-ാം മിനുട്ടിൽ ലഭിച്ച പെനാല്‍റ്റി കിക്കെടുത്ത ജിറൂദിന് പിഴക്കുകയായിരുന്നു. പിന്നീട് ആദ്യ പകുതി അവസാനിക്കും മുമ്പ് ജിറൂദ് തന്നെ ആ പെനാല്‍‌റ്റി പാഴാക്കിയതിന് പ്രായശ്ചിത്തം ചെയ്തു. 43-ാം മിനുട്ടില്‍ റാഫേൽ ലിയോയുടെ ഒരു അത്ഭുത കുതിപ്പിനൊടുവില്‍ ലഭിച്ച അവസരം ജിറൂദ് ലക്ഷ്യത്തിലേക്ക് തൊടുത്തുവിടുകയായിരുന്നു. മിലാന്‍ (1-0). ഗോള്‍ അഗ്രിഗേറ്റ് (2-0)

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഒസിമൻ നാപ്പോളിക്കായി ഗോൾ മടക്കിയെങ്കിലും അത് ഹാൻഡ് ബോൾ ആയി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാന്‍ നാപ്പോളി പരമാവധി ശ്രമിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. 82-ാം പെനാല്‍റ്റിയുടെ രൂപത്തില്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും കിക്കെടുത്ത ക്വാരയെപ്പോലും ഞെട്ടിച്ച് ഉഗ്രന്‍ സേവിലൂടെ മിലാന്‍ കീപ്പര്‍ മൈഗ്നൻ അത് സേവ് ചെയ്തു.

മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ഒസിമന്‍റെ ഗോളിൽ നാപ്പോളി സമനില പിടിച്ചു. സ്കോർ (1-1). പക്ഷേ അപ്പോഴേക്കും ഗോള്‍ അഗ്രിഗേറ്റിൽ 2-1ന് മിലാൻ മുന്നിൽ എത്തിയിരുന്നു.

TAGS :

Next Story