റൊണാൾഡോ വന്നിട്ടും രക്ഷയില്ല; രാജി സമർപ്പിച്ച് അൽ- നസ്ർ ക്ലബ് പ്രസിഡന്റ്
റൊണാൾഡോയെ ടീമിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് മുസല്ലി അൽ-മുഅമ്മറായിരുന്നു
അൽ- നസ്ർ ക്ലബ് പ്രസിഡന്റ് മുസല്ലി അൽ-മുഅമ്മർ രാജി വെച്ചതായി റിപ്പോർട്ട്. 2022-23 സീസണിലെ ടീമിന്റെ മോശം പ്രകടനമാണ് അദ്ദേഹത്തെ രാജിയിലേക്ക് നയിച്ചിരിക്കുന്നത്.
According to a report from the #Saudi Gazette, #AlNassr club president Musalli Al-Muammar, who oversaw the signing of #Ronaldo earlier in the season, has resigned with the club set for a disappointing end to the 2022-23 campaign. pic.twitter.com/g4fskLIGGN
— Abdifitah Ibrahim Cagayare (@Agayare) April 27, 2023
2022 ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് മുസല്ലി അൽ-മുഅമ്മറായിരുന്നു. ഈ ഒരു നീക്കം മെസ്സി ഉൾപ്പെടെയുളള താരങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറുമെന്ന വാർത്തകൾ പിന്നീട് വരാൻ ഇടയാക്കി. സൗദിയുടെ ഭാവിയിലേക്കുളള ഫുട്ബോൾ പദ്ധതികളുടെ തുടക്കമായിരുന്നു റൊണാൾഡോയുടെ വരവ്. എന്തായാലും അതിന് ചുക്കാൻ പിടിച്ച ആളാണ് ഇപ്പോൾ പടിയിറങ്ങിയിരിക്കുന്നത്. അൽ- നസ്ർ ഈ മാസം പരിശീലകനായ റൂഡി ഗാർഷ്യയെ ടീം പുറത്താക്കിയിരുന്നു.
റൊണാൾഡോയെ എത്തിച്ചിട്ടും ഈ സീസണിൽ വലിയ പ്രകടനം നടത്താൻ ടീമിനു കഴിഞ്ഞിട്ടില്ല. സൗദി പ്രോ ലീഗിൽ രണ്ടാമതാണ് ടീം. കഴിഞ ദിവസം കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമി ഫെെനലിൽ തോറ്റ് ടീം പുറത്തായിരുന്നു.
Adjust Story Font
16