Quantcast

ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിന് ഇന്നേക്ക് 46 വർഷങ്ങൾ

കിഴക്കൻ ആഫ്രിക്കയോടുള്ള വിജയത്തോടെ ഇന്ത്യ ലോകത്തോട് പറയുകയായിരുന്നു. ഞങ്ങൾ വിശ്വം ജയിക്കാൻ വന്നവരാണ് ഞങ്ങൾ അത് നേടുക തന്നെ ചെയ്യും.

MediaOne Logo

Sports Desk

  • Updated:

    2021-06-11 11:50:58.0

Published:

11 Jun 2021 11:48 AM GMT

ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിന് ഇന്നേക്ക് 46 വർഷങ്ങൾ
X

കാലം അതിന്റെ കണക്കു പുസ്തകത്തിൽ ചിലതെല്ലാം തങ്കലിപികളിൽ എഴുതിവെക്കാറുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ അത്തരത്തിൽ രേഖപെടുത്തിയത് 1975ൽ ഇതുപോലൊരു ജൂൺ 11നാണ്. ഇന്ത്യ ആദ്യമായി ഒരു ലോകകപ്പ് മത്സരം ജയിച്ചത് 1975 ജൂൺ 11നാണ്. രണ്ടു തവണ ലോകകിരീടം ഉയർത്തിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകം കീഴടക്കാനുള്ള വലിയൊരു കുതിപ്പിന്റെ തുടക്കമായിരുന്നു. കിഴക്കൻ ആഫ്രിക്കയ്ക്ക് എതിരേ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ഐതിഹാസികമായ ആ വിജയം. കിഴക്കൻ ആഫ്രിക്കയോടുള്ള വിജയത്തോടെ ഇന്ത്യ ലോകത്തോട് പറയുകയായിരുന്നു. ഞങ്ങൾ വിശ്വം ജയിക്കാൻ വന്നവരാണ് ഞങ്ങൾ അത് നേടുക തന്നെ ചെയ്യും.

ആദ്യം ബാറ്റ് ചെയ്ത കിഴക്കൻ ആഫ്രിക്കയെ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വരിഞ്ഞുമുറുക്കി. വെറും 120 റൺസിൽ അവരുടെ ഇന്നിംഗ് അവസാനിച്ചു.

മത്സരത്തിൽ മീഡിയം ഫാസ്റ്റ് ബോളർ മദൻ ലാൽ 1.57 ഇക്കണോമിയിൽ 3 വിക്കറ്റ് വീഴ്ത്തി. മദൻ ലാലിനൊപ്പം സ്പിന്നർ ബിഷൻ സിങ് കൂടി ചേർന്നതോടെ കിഴക്കൻ ആഫ്രിക്ക പോരാടാൻ പോലും നിൽക്കാതെ കൂടാരം കയറി. ഒരു വിക്കറ്റ് മാത്രമേ വീഴ്ത്താൻ സാധിച്ചുവെങ്കിലും 8 മെയ്ഡൻ ഓവറുകളാണ് ബിഷൻ സിങ് എറിഞ്ഞത്.

121 എന്ന കുറഞ്ഞ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീഴിയ ഇന്ത്യയ്ക്ക് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. പത്ത് വിക്കറ്റിന് ഇന്ത്യ അവരെ തോൽപ്പിച്ചു. ഇന്ത്യൻ ബാറ്റ്‌സ്മാൻ ഫറൂക്ക് എൻജിനിയറാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. 93 പന്തിൽ 54 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. 86 ബോളിൽ 65 റൺസ് നേടിയ ഗവാസ്‌കറാണ് കളിയിലെ ടോപ് സ്‌കോറർ. ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പായ 1975 ലെ ലോകകപ്പ് വിജയിച്ചത് ക്ലൈവ് ലോയിഡിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസായിരുന്നു.

TAGS :

Next Story