Quantcast

മെസിയാണെന്ന് കരുതി ആൽബയെ ആലിംഗനം ചെയ്ത് ആന്‍റൊണല്ല; വീഡിയോ വൈറൽ

ആന്‍റൊണല്ല തന്നെ പ്രശംസിക്കാനെത്തിയതാണ് എന്ന് നിഷ്കളങ്കമായി കരുതിയ ആല്‍ബക്ക് തെറ്റി. ആള് മാറിയെന്ന് മനസ്സിലായിക്കിയ ആന്‍റൊണെല്ല ഒരു പുഞ്ചിരിയോടെ മാറിപ്പോവുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍

MediaOne Logo

Web Desk

  • Updated:

    2023-08-28 06:14:22.0

Published:

28 Aug 2023 6:04 AM GMT

antonela roccuzzo
X

antonela roccuzzo

ഇന്‍റര്‍ മയാമിയില്‍ ലിയോ മാജിക് തുടരുകയാണ്. നീണ്ട ഇടവേളക്ക് ശേഷം മേജര്‍ ലീഗ് സോക്കറിലും ഇന്‍റര്‍ മയാമി വിജയവഴിയില്‍ തിരിച്ചെത്തി. ന്യൂയോര്‍ക്ക് റെഡ്ബുൾസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കഴിഞ്ഞ ദിവസം മയാമി തകര്‍ത്തത്. മയാമിക്കായി പകരക്കാരനായിയറങ്ങിയ സൂപ്പര്‍ താരം ലയണല്‍ മെസ്സി 89 ാം മിനിറ്റില്‍ വലകുലുക്കി.

ഈ മത്സരത്തിന് ശേഷം നടന്ന രസകരമായൊരു സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. മെസ്സിയുടെ ഭാര്യ ആന്‍റൊണല്ല റൊക്കൂസോക്ക് പറ്റിയ അമളിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. മത്സര ശേഷം ഇന്‍റര്‍ മയാമി താരങ്ങള്‍ ആഘോഷങ്ങളിലായിരുന്നു. ഇതിനിടെ മെസ്സിയുടെ ഭാര്യയും മക്കളും മൈതാനത്തേക്കിറങ്ങി. മൈതാനത്ത് നില്‍ക്കുന്ന ഇന്‍റര്‍മയാമി താരം ജോര്‍ഡി ആല്‍ബയെ കണ്ട് മെസ്സിയാണെന്ന് തെറ്റിദ്ധരിച്ച് ഓടി ആലിംഗനം ചെയ്യാനെത്തിയ ആന്‍റൊണല്ലക്ക് താരത്തിന്‍റെ അടുത്തെത്തിയപ്പോഴാണ് അമളി മനസ്സിലായത്. ആന്‍റൊണല്ല തന്നെ പ്രശംസിക്കാനെത്തിയതാണ് എന്ന് നിഷ്കളങ്കമായി കരുതിയ ആല്‍ബക്ക് തെറ്റി. ആള് മാറിയെന്ന് മനസ്സിലായിക്കിയ ആന്‍റൊണെല്ല ഒരു പുഞ്ചിരിയോടെ മാറിപ്പോവുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. ആല്‍ബ മെസ്സിയുടെ മക്കളെ ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

ന്യൂയോര്‍ക്ക് റെഡ് ബുള്‍സിന്‍റെ തട്ടകമായ റെഡ്ബുൾ അരീനയിൽ അരങ്ങേറിയ പോരാട്ടത്തില്‍ ഇന്‍റര്‍ മയാമിയുടെ ആദ്യ ഇലവനില്‍ മെസ്സിയുണ്ടായിരുന്നില്ല. കളിയുടെ തുടക്കം മുതല്‍ തന്നെ മെസിക്ക് വേണ്ടിയുള്ള ആര്‍പ്പു വിളികളായിരുന്നു സ്റ്റേഡിയം നിറയേ. മത്സരത്തിന്‍റെ 37 ാം മിനിറ്റില്‍ ഡിയഗോ ഗോമസിലൂടെ ഇന്‍റര്‍ മയാമി മുന്നിലെത്തി. രണ്ടാം പകുതിയില്‍ ലിയനാര്‍ഡോ കോംപാനക്ക് പകരക്കാരനായി മെസ്സി കളത്തിൽ എത്തിയതോടെ സ്റ്റേഡിയം ഇളകി മറിഞ്ഞു. ഒടുവിൽ റെഗുലർ ടൈം തീരാൻ ഒരു മിനുറ്റ് ബാക്കിയിരിക്കെ മെസി മാജിക്കെത്തി. ബാഴ്‌സലോണയിൽ മെസിയുടെ സഹതാരമായിരുന്ന സെർജിയോ ബുസ്‌ക്കറ്റസ് ആണ് ഗോളിന് തുടക്കമിടുന്നത്. ബുസ്‌കറ്റസ് ബോക്‌സിലേക്ക് നൽകിയ പന്ത് അക്രോബാറ്റിക് ഡ്രൈവിലൂടെ മെസിയിലേക്ക് മറിച്ചത് ജോര്‍ഡി ആല്‍ബ. പന്ത് ബോക്‌സിലേക്ക് തൊടുക്കാന്‍ പാകപ്പെടുത്തുന്നതിനിടെ റെഡ്ബുൾ പ്രതിരോധം മെസിയെ വളയുന്നു.

എന്നാൽ ഡിഫൻഡർമാര്‍ക്കിടയിലൂടെ ആരും കാണാത്തൊരു വിടവ് കണ്ടെത്തി മെസി പന്ത് നീക്കി.പന്തിലേക്ക് സഹതാരം ബെഞ്ചമിൻ ക്രമാച്ചിയുടെ മുന്നേറ്റം . ബെഞ്ചമിൻ ഷോട്ട് ഉതിർക്കുമെന്ന് കരുതിയവർക്ക് തെറ്റി. താരം മെസിക്ക് തന്നെ പന്ത് മറിക്കുന്നു. ബെഞ്ചമിന്റെ നീക്കം മുന്നില്‍കണ്ടുള്ള മെസിയുടെ പെര്‍ഫക്ട് റണ്‍ ബോക്സിനടുത്തേക്ക്. ഈ സമയം മെസിയെ മാർക്ക് ചെയ്യാൻ റെഡ്ബുൾ താരങ്ങളാരും ഉണ്ടായിരുന്നില്ല. മെസിയുടെ അതിസുന്ദര ഫിനിഷിങിൽ പന്ത് പോസ്റ്റിന്റെ വലത് മൂലയിൽ. മയാമി ജയമുറപ്പിച്ചു. ഇന്‍റര്‍ മയാമിയിൽ ചേർന്നതിന് ശേഷം മെസിയുടെ പതിനൊന്നാമത് ഗോളായിരുന്നു അത്. മേജർ ലീഗിൽ ആദ്യത്തേതും

മേജര്‍ ലീഗ് സോക്കറിലെ ഈസ്റ്റേണ്‍ കോണ്‍റന്‍സില്‍ അവസാന സ്ഥാനത്തായിരുന്ന മയാമി ഈ ജയത്തോടെ 14 ാം സ്ഥാനത്തേക്ക് കയറി. മേജര്‍ ലീഗ് സോക്കറില്‍ തോൽവിയുടെ പടുകുഴിയിലായിരുന്ന ഇൻർ മയാമി മെസ്സി എത്തിയതിൽ പിന്നെ തോല്‍വി എന്താണെന്ന് പോലും അറിഞ്ഞിട്ടില്ല. തുടർച്ചയായ ഒൻപതാം മത്സരത്തിലാണ് മയാമി ജയിച്ച് കയറുന്നത്. മെസ്സിയുടെ ചിറകിലേറി ചരിത്രത്തിലാദ്യമായി ലീഗ്സ് കപ്പിൽ മുത്തമിട്ട മയാമി കഴിഞ്ഞ ദിവസമാണ് യു.എസ്.ഓപൺ കപ്പ് ഫൈനലിൽ പ്രവേശിച്ചത്.

മയാമിക്കായി ഒമ്പത് മത്സരത്തില്‍ കളത്തിലിറങ്ങിയ ലിയോ ഒറ്റ മത്സരത്തിലാണ് ഇതുവരെ വലകുലുക്കാതെ പോയത്. അടിച്ചതൊക്കെ പൊന്നും വിലയുള്ള ഗോളുകള്‍. ചരിത്രത്തിലാദ്യമായി ക്ലബ്ബിന്‍റെ ഷെല്‍ഫിലേക്ക് ഒരു ട്രോഫിയെത്തിയത് ലിയോ മാജിക്കിലൂടെയാണ്. ലീഗ്സ് കപ്പിലെ മികച്ച താരവും ടോപ് സ്കോററുമൊക്കെ മെസ്സി തന്നെയായിരുന്നു. ടൂർണമെന്റിൽ പത്ത് ഗോളുകളാണ് ലിയോ അടിച്ച് കൂട്ടിയത്.

TAGS :

Next Story