ഏഷ്യാ കപ്പ് ക്രിക്കറ്റ്; യോഗ്യതാ മത്സരങ്ങൾ ഇന്ന് ആരംഭിക്കും
ഒമാനിൽ വച്ച് നടക്കുന്ന യോഗ്യത മത്സരങ്ങളിൽ യു.എ.ഇ, കുവൈത്ത്, ഹോങ്കോങ്, സിങ്കപ്പൂർ എന്നീ ടീമുകൾ ഏറ്റുമുട്ടും.
ഏഷ്യാ കപ്പ് ക്രിക്കറ്റ് 2022ന്‍റെ യോഗ്യത മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഈ മാസം 24 വരെ അൽ ആമിറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക.
ഒമാനിൽ വച്ച് നടക്കുന്ന യോഗ്യത മത്സരങ്ങളിൽ യു.എ.ഇ, കുവൈത്ത്, ഹോങ്കോങ്, സിങ്കപ്പൂർ എന്നീ ടീമുകൾ ഏറ്റുമുട്ടും. കൂടുതൽ പോയിൻറ് നേടുന്ന ഒരു ടീം യു.എ.ഇയിൽ നടക്കുന്ന ഏഷ്യ കപ്പിന് യോഗ്യത നേടും. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ എന്നിവരാണ് ഏഷ്യ കപ്പിൽ പങ്കെടുക്കുന്ന മറ്റ് ടീമുകൾ.
ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ദുബൈയിലാണ് ഏഷ്യാ കപ്പ് മത്സരങ്ങൾ. ഒമാനിൽ നടക്കുന്ന യോഗ്യത മത്സരങ്ങളിൽ വിജയിയാകുന്ന ടീം ഉൾപ്പെടെ രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് ഏഷ്യ കപ്പ് ക്രിക്കറ്റിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടുക. ആദ്യ നാല് സ്ഥാനക്കാർ സെമിയിലെത്തും. നേരത്തേ യു.എ.ഇയിൽ നടന്ന ട്വന്‍റി 20 ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങൾക്കും ലെജൻഡ്സ് ക്രിക്കറ്റ് ലീഗിനും ഒമാൻ വേദിയായിട്ടുണ്ട്.
Adjust Story Font
16