വീണ്ടും ഹർമിലൻ; 800 മീറ്ററിലും വെള്ളി
1500 മീറ്ററിലും വെള്ളി നേടിയ ഹർമിലൻ ബൈൻസിന്റെ അമ്മ മാധുരി സക്‌സേന 2002 ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ ജേതാവാണ്
ഹര്‍മിലന്‍ ബൈന്‍സ്
ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ അഭിമാനമുയർത്തി ഹർമിലൻ ബൈൻസ്. വനിതകളുടെ 800 മീറ്ററിലും ഇന്ത്യയ്ക്കു വേണ്ടി വെള്ളി മെഡൽ നേടിയിരിക്കുകയാണ് താരം. നേരത്തെ, 1500 മീറ്ററിലും വെള്ളി നേടിയിരുന്നു ഹർമിലൻ. പുരുഷ ഗുസ്തിയിൽ ഇന്ത്യയുടെ സുനിൽ കുമാർ വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ മെഡൽനേട്ടം 75 ആയി.
2:03.75 മിനിറ്റെടുത്താണ് ഹർമിലൻ 800 മീറ്റർ ഓടിക്കയറിയത്. ചൈനയുടെ വാങ് ചുൻയുവിനെ പിന്നിലാക്കി താരം വെള്ളിയിൽ മുത്തമിടുകയായിരുന്നു. നേരത്തെ 4:12.74 മിനിറ്റ് എടുത്താണ് 1500 മീറ്ററിൽ വെള്ളി നേടിയത്.
ഹർമിലന്റെ കുടുംബവും അത്‌ലറ്റിക് കുടുംബമാണ്. അച്ഛൻ അമൻദീപ് ബൈൻസ് 1500 മീറ്ററിൽ ദക്ഷിണേഷ്യൻ ഗെയിംസ് മെഡലിസ്റ്റ് ആണ്. അമ്മ മാധുരി സക്‌സേന 2002ലെ ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ രാജ്യത്തിനു വേണ്ടി വെള്ളിയും നേടിയിരുന്നു.
75 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ. 16 സ്വർണവും 28 വെള്ളിയും 31 വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. 167 സ്വർണം സഹിതം 310 മെഡലുമായി ഒന്നാം സ്ഥാനത്ത് ചൈനയുടെ കുതിപ്പാണ്.
Summary: Asian Games 2023: Harmilan Bains wins silver in women’s 800m after silver medal win in women's 1500m
Adjust Story Font
16