Quantcast

ഏഷ്യൻ ഗെയിംസ്: ഇന്ത്യയുടെ പതിനെട്ടാം സ്വർണം 4x400 റിലേയിലൂടെ

മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ് മുഹമ്മദ് അജ്മല്‍ രാജേഷ് രമേശ് എന്നിവരാണ് ഇന്ത്യക്കായി അഭിമാന നേട്ടം ഓടിയെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-10-04 13:28:12.0

Published:

4 Oct 2023 1:21 PM GMT

ഏഷ്യൻ ഗെയിംസ്: ഇന്ത്യയുടെ പതിനെട്ടാം സ്വർണം 4x400 റിലേയിലൂടെ
X

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് ഒരു സ്വർണം കൂടി. 4 400 റിലേയിലാണ് ഇന്ത്യൻ പുരുഷ ടീം സ്വർണം നേടിയത്. മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ് മുഹമ്മദ് അജ്മല്‍ രാജേഷ് രമേശ് എന്നിവരാണ് ഇന്ത്യക്കായി അഭിമാന നേട്ടം ഓടിയെടുത്തത്.

ആദ്യ ലാപ് മുതൽ ഇന്ത്യ ലീഡ് എടുത്തു. മുഹമ്മദ് അനസ് യഹിയ ആണ് ഇന്ത്യക്ക് ആയി ആദ്യം ഓടിയത്. ബാറ്റൺ ഏറ്റുവാങ്ങിയ അമോജ് ജേക്കബ് ആ ലീഡ് വർധിപ്പിച്ചു. മുഹമ്മദ് അജ്മൽ ശക്തമായ പോരാട്ടം നേരിട്ടു എങ്കിലും ആ ലീഡ് കുറയാതെ അവസാനം രാജേഷിനെ ബാറ്റൺ ഏല്പിച്ചു. ബാറ്റൺ കിട്ടിയ രാജേഷ് കുതിച്ചു. എല്ലാവരെയും പിന്നിലാക്കി ഫിനിഷിങ് പോയന്റിലേക്ക്. ഇന്ത്യയുടെ 18-ാം സ്വർണമായിരുന്നു റിലേയിലേത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 81 ആയി.

അതേസമയം, വനിതകളുടെ 4×400 മീറ്റര്‍ റിലേയിൽ ഇന്ത്യന്‍ ടീം വെള്ളി നേടി. വിത്യ രാംരാജ്, ഐശ്വര്യ കൈലാശ് മിശ്ര, പ്രാചി, ശുഭ വെങ്കടേശന്‍ എന്നിവരടങ്ങുന്ന സംഘമാണ് വെള്ളി നേടിയത്. പുതിയ ദേശീയ റെക്കോര്‍ഡ് കൂടി 3:27:85 എന്ന സമയം കുറിച്ച് ഇന്ത്യന്‍ ടീം നേടി. ബഹ്റൈന്‍ ആണ് സ്വര്‍ണ്ണം നേടിയത്.

TAGS :

Next Story