Quantcast

'ഈ ദിനത്തിനു വേണ്ടി കാത്തിരുന്നു; ലക്ഷ്യം ഒളിംപിക്‌സ്'-ആൻസി സോജന്‍ 'മീഡിയവണി'നോട്

ഒളിംപിക്‌സ് യോഗ്യതയ്ക്കു വേണ്ടി അടുത്ത സീസൺ മുതൽ ഒരുങ്ങണം. കഠിനപ്രയത്‌നം തുടരുമെന്നും ആൻസി 'മീഡിയവണി'നോട്

MediaOne Logo

Web Desk

  • Published:

    3 Oct 2023 7:53 AM GMT

Asian Games silver medalist Ancy Sojan to MediaOne, Asian Games 2023, Ancy Sojan Mediaone interview
X

ആന്‍സി സോജന്‍

കോഴിക്കോട്: ഏഷ്യൻ ഗെയിംസിലെ മെഡൽനേട്ടത്തിൽ പ്രതികരണവുമായി മലയാളി താരം ആൻസി സോജന്‍. മെഡൽ നേടുന്ന ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് അവർ 'മീഡിയവണി'നോട് പറഞ്ഞു. ഈ വെള്ളി മെഡൽ കോച്ച് അനൂപ് ജോസഫിനു സമർപ്പിക്കുകയാണെന്നും ആൻസി പറഞ്ഞു.

ഏറെ വിലപ്പെട്ട ദിവസമാണിത്. വളരെ സന്തോഷമുണ്ട്. 6.60 മീറ്റർ ആണ് ലക്ഷ്യമായി കണ്ടിരുന്നത്. മൂന്നാമത്തെ ജംപിൽ തന്നെ ആത്മവിശ്വാസമായി. എല്ലാം നന്നായി കൈകാര്യം ചെയ്യാൻ പറ്റിയതിൽ നല്ല അഭിമാനമുണ്ട്. ഒളിംപിക്‌സ് യോഗ്യതയാണു ലക്ഷ്യം. അടുത്ത സീസൺ മുതൽ അതിനു വേണ്ടി ഒരുങ്ങണം. കഠിനപ്രയത്‌നം തുടരുമെന്നും ആൻസി കൂട്ടിച്ചേർത്തു.

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ 6.63 മീറ്റർ ദൂരം ചാടിയാണ് ആൻസി സോജന്‍ വെള്ളി മെഡൽ നേടിയത്. ആദ്യ ശ്രമത്തിൽ 6.13ൽ തുടങ്ങിയ ആൻസി പിന്നീട് ഓരോ തവണ ചാടുമ്പോഴും മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ചാമത്തെ ശ്രമത്തിലാണ് ആൻസി 6.63 എന്ന മികച്ച ദൂരത്തിലെത്തിയത്.

Summary: 'I have been waiting for this day; The goal is to qualify for the Olympics': Asian Games silver medalist Ancy Sojan told 'MediaOne'

TAGS :

Next Story