Quantcast

സച്ചിനോ കോഹ്‍ലിയോ? ഗില്ലിന്‍റെ മറുപടി ഇങ്ങനെ

ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയില്‍ മിന്നും പ്രകടനമാണ് ശുഭ്മാന്‍ ഗില്‍ പുറത്തെടുത്തത്

MediaOne Logo

Web Desk

  • Updated:

    25 Jan 2023 11:02 AM

Published:

25 Jan 2023 11:00 AM

സച്ചിനോ കോഹ്‍ലിയോ? ഗില്ലിന്‍റെ മറുപടി ഇങ്ങനെ
X

ഇന്‍ഡോര്‍: ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിറകെ ഏകദിന റാങ്കിങ്ങിൽ വൻകുതിപ്പാണ് ഇന്ത്യൻ ഓപ്പണര്‍ ശുഭ്മാൻ ഗിൽ നടത്തിയത്. ഇന്ത്യൻ നായകൻ രോഹിത് ശർമയേയും വിരാട് കോഹ്ലിയേയുമടക്കം പിന്തള്ളിയ ഗിൽ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേക്കാണ് കുതിച്ചെത്തിയത്. ന്യൂസിലന്റിനെതിരായ പരമ്പരയിൽ ഒരു സെഞ്ച്വറിയും ഒരു ഡബിൾ സെഞ്ച്വറിയുമടക്കം 360 റൺസാണ് താരം അടിച്ചു കൂട്ടിയത്. ഇതോടെ താരത്തിന് ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താനുള്ള സാധ്യതയേറി.

ഈ അടുത്തിടെ ഒരഭിമുഖത്തില്‍ സച്ചിനാണോ കോഹ്‍ലിയാണോ ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ചവന്‍ എന്ന് ഒരവതാരകന്‍ ഗില്ലിനോട് ചോദിച്ചു. ഈ ചോദ്യത്തിന് ഒരു ബാറ്റര്‍ എന്ന നിലയില്‍ തന്നെ ഏറ്റവും അധികം സ്വാധീനിച്ചത് സച്ചിനല്ലെന്നും കോഹ്‍ലിയാണെന്നുമായിരുന്നു ഗില്ലിന്‍റെ മറുപടി.

''ഞാന്‍ ക്രിക്കറ്റിലേക്ക് തിരിയാന്‍ കാരണക്കാരന്‍ സച്ചിനാണ്. കാരണം എന്‍റെ അച്ഛന്‍ സച്ചിന്‍റെ ഒരു കടുത്ത ആരാധകനായിരുന്നു. എന്നാല്‍ അദ്ദേഹം വിരമിക്കുന്ന കാലത്ത് ക്രിക്കറ്റ് എന്താണ് എന്ന് മനസ്സിലാക്കാനുള്ള പ്രായം എനിക്കായിരുന്നില്ല. എന്നാല്‍ ക്രിക്കറ്റിനെ കുറിച്ച് പഠിച്ച് തുടങ്ങിയത് മുതല്‍ വിരാട് കോഹ്‍ലി എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അതിനാല്‍ എന്നെ സംബന്ധിച്ച് കോഹ്‍ലിയാണ് മികച്ചവന്‍''- ഗില്‍ പറഞ്ഞു.

TAGS :

Next Story