'നിലവാരം പോര'; നീരജ് ചോപ്രയുടെ പരിശീലകനെ ഇന്ത്യ പുറത്താക്കി
താരങ്ങളുടെയും പരിശീലകരുടെയും നിലവാരം പരിശോധിച്ചതിനു ശേഷമാണ് പുറത്താക്കല്‍ തീരുമാനത്തിലെത്തിയതെന്നാണ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്
ഇന്ത്യന്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവും ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്രയുടെ ജര്‍മന്‍ പരിശീലകനായ യുവെ ഹോണിനെ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്‌ഐ) പുറത്താക്കി.
2018 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ടോക്കിയോ ഒളിമ്പിക്‌സിലും ഹോണായിരുന്നു നീരജിന്റെ പരിശീലകന്‍. താരങ്ങളുടെയും പരിശീലകരുടെയും നിലവാരം പരിശോധിച്ചതിനു ശേഷമാണ് പുറത്താക്കല്‍ തീരുമാനത്തിലെത്തിയതെന്നാണ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.
'ഹോണിനെ മാറ്റാന്‍ തീരിമാനിച്ചു. അദ്ദേഹത്തിന്റെ പ്രകടനം നല്ലതല്ല. പുതിയ രണ്ടു പരിശീലകരെ പകരം കൊണ്ടുവരും' - എഎഫ്‌ഐ പ്രസിഡന്റ് ആദില്‍ സുമാറിവാല്ല പറഞ്ഞു. അതേസമയം, ഹോണിനൊപ്പം പരിശീലിക്കാന്‍ നീരജ് ചോപ്രയും മറ്റു പലതാരങ്ങളും വിമുഖത അറിയിച്ചതായി എഎഫ്‌ഐ മുന്‍പ് അറിയിച്ചിരുന്നു.
Next Story
Adjust Story Font
16