Quantcast

ആസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിൽ മലയാളി താരം പ്രണോയിക്ക് ഇന്ന് ഫൈനൽ: ജയിച്ചാൽ...

പ്രണോയിയിലൂടെ വീണ്ടും ആസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റൺ കീരിടത്തിൽ മുത്തമിടാമെന്ന പ്രതീക്ഷയിലാണ് ആരാധകർ

MediaOne Logo

Web Desk

  • Updated:

    2023-08-06 02:59:35.0

Published:

6 Aug 2023 2:58 AM GMT

ആസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിൽ മലയാളി താരം പ്രണോയിക്ക് ഇന്ന് ഫൈനൽ: ജയിച്ചാൽ...
X

സിഡ്നി: ആസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ കീരിടം സ്വന്തമാക്കാൻ ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് ഇന്നിറങ്ങും. ഇന്ത്യയുടെ തന്നെ പ്രിയാന്‍ഷു രജാവത്തിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ പ്രണോയി ഇന്ന് നടക്കുന്ന ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങിനെയാണ് നേരിടുക.

സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് പ്രണോയി ഇന്ന് വെങ് ഹോങ് യാങിനെതിരെ ഇറങ്ങുക. മലേഷ്യന്‍ ഓപ്പണിൽ വെങ് ഹോങ് യാങിനെ പരാജയപ്പെടുത്തി കിരീടം ചൂടിയത് പ്രണോയിയ്ക്ക് ആത്മവിശ്വസം പകരുന്നുണ്ട്. ടൂർണമെന്റിൽ മികച്ച ഫോം തുടരുന്ന പ്രണോയ് ഇന്തോന്യേഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം ആന്റണി സിനിസുക ഗിന്റിങിനെ തോല്പ്പിച്ചാണ് സെമിയിലെത്തിയിരുന്നത്.

സെമിയിൽ ഇന്ത്യയുടെ പ്രിയാന്‍ഷു രജാവത്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയ പ്രണോയ് ഇതാദ്യമായാണ് ആസ്ത്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റൺ ഫൈനലിൽ എത്തുന്നത്. ജയിച്ചാല്‍ ആദ്യമായി ആസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുന്ന മലയാളിയാകാന്‍ പ്രണോയിക്കാകും. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പ്രണോയ് അവസാനമായി ഒന്നിലധികം ഫൈനലിൽ എത്തിയത് 2014-ലായിരുന്നു. ഏകദേശം ഒരു ദശാബ്ദത്തിനു ശേഷമാണ് വീണ്ടുമൊരു 'ഇരട്ട ഫൈനല്‍'.

2017ൽ ശ്രീകാന്ത് കിഡംബിയാണ് ഇന്ത്യയ്ക്കായി ആസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റൺ കീരിടം അവസാനം നേടിയത്. പ്രണോയിയിലൂടെ വീണ്ടും ആസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റൺ കീരിടത്തിൽ മുത്തമിടാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

TAGS :

Next Story