സ്വിസ് ഓപ്പണിന് പിന്നാലെ കൊറിയൻ ഓപ്പണും നേടി ഇന്ത്യയുടെ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം
ഫൈനലിൽ ഇന്തോനേഷ്യൻ ടോപ് സീഡ് ഫജർ അൽഫിയാൻ മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.
സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം
സോൾ: കൊറിയൻ ഓപ്പൺ സൂപ്പർ 500 ഡബിള്‍സ് ബാഡ്മിന്റൺ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് റെഡ്ഡി സഖ്യം. ഫൈനലിൽ ഇന്തോനേഷ്യൻ ടോപ് സീഡ്, ഫജർ അൽഫിയാൻ- മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.
സ്‌കോർ: 17-21 21-13 21-14 . ആദ്യ ഗെയിം കൈവിട്ട ശേഷമായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ഐതിഹാസിക തിരിച്ചുവരവ്. ഈവർഷം നടന്ന ഇന്തോനേഷ്യൻ സൂപ്പറും സ്വിസ് ഓപ്പൺ സൂപ്പറും സഖ്യം സ്വന്തമാക്കിയിരുന്നു.
ചൈനയുടെ വെയ്കെംഗ് ലിയാങ്-വാങ് ചാങ് സഖ്യത്തെ തോൽപ്പിച്ചായിരുന്നു ഇന്ത്യൻ സംഘം ഫൈനലിലേക്ക് യോഗ്യത നേടിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ സഖ്യത്തിൻ്റെ ജയം. ആദ്യമായാണ് ലിയാങ്-വാങ് സംഘത്തെ ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയിരുന്നത്.
Next Story
Adjust Story Font
16